ഷാർജയിൽ നവജാതശിശുവിന്റെ ജഡം കണ്്ടെത്തി
Saturday, July 23, 2016 4:22 AM IST
ഷാർജ: ഷാർജയിലെ അൽ ഖദീസിയ മേഖലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്്ടെത്തി. ഒരു വീടിന്റെ പടിക്കൽ പുതപ്പിൽ പൊതിഞ്ഞ ശേഷം ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. വഴിയാത്രക്കാരനാണ് വിവരം പോലീസിനെ അറിയിച്ചത്. മൃതദേഹം കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്്ട്. തെളിവെടുപ്പിനു ശേഷം മരണകാരണം എന്താണെന്നും കുഞ്ഞിന്റെ മാതാപിതാക്കൾ ആരാണെന്നും കണ്്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.