51,000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി
Friday, April 19, 2024 12:00 AM IST
റി​യാ​ദ്: 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീട്ടിലെത്തിയത് ജീ​വ​ന​റ്റ ശ​രീരവുമായി. അ​ൽ​ഖ​ർ​ജി​ലെ സാ​ബ​യി​ൽ എ​ത്തി​യ പീ​റ്റ​ർ ആ​ദ്യ ഒ​രു വ​ർ​ഷം ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യും പി​ന്നീ​ട് സ്പോ​ൺ​സ​ർ​ഷി​പ്പ് മാ​റി സ്പെ​യ​ർ പാ​ർ​ട്സ് ക​ച്ച​വ​ടം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ആ​വ​ശ്യ​മാ​യ​ത്ര സാ​മ്പ​ത്തി​കം കൈയിൽ ക​രു​താ​തെ ആ​രം​ഭി​ച്ച ക​ച്ച​വ​ട​ത്തി​ലേ​ക്ക് നി​ശ്ചി​ത ലാ​ഭം ന​ൽ​കാ​മെ​ന്ന ക​രാ​റി​ൽ മ​റ്റൊ​രു സ്വ​ദേ​ശി പൗ​ര​ൻ മു​ത​ൽ മു​ട​ക്കി. എ​ന്നാ​ൽ ഉ​ദ്ദേ​ശി​ച്ച ക​ച്ച​വ​ടം ന​ട​ക്കാ​ത്ത​തി​നാ​ൽ ത​ന്നെ ബി​സി​ന​സ് പ​ങ്കാ​ളി​യു​ടെ വി​ഹി​തം ന​ൽ​കി​പോ​രു​ക​യും സ്ഥാ​പ​ന​ത്തി​ലേ​ക്ക് മ​റ്റു​ള്ള​വ​രി​ൽ നി​ന്നും വാ​യ്പ വാ​ങ്ങി ക​ച്ച​വ​ടം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു പീ​റ്റ​ർ ചെ​യ്തി​രു​ന്ന​ത്.

നി​ത്യ ബാ​ധ്യ​ത​ക്കാ​ര​നാ​യ​തി​നാ​ൽ ത​ന്നെ നാ​ട്ടി​ൽ പോ​കു​ന്ന​തി​നെ കു​റി​ച്ചു ചി​ന്തി​ക്കാ​ൻ പോ​ലും പീ​റ്റ​ർ​ക്ക് ആ​യി​രു​ന്നി​ല്ല. പ​ന്ത്ര​ണ്ട് വ​ർ​ഷ​ങ്ങ​ളോ​ളം ഇ​ത്ത​ര​ത്തി​ൽ കൊ​ണ്ടു​പോ​യ ക​ച്ച​വ​ടം അ​നി​വാ​ര്യ​മാ​യ പ​ത​ന​ത്തി​ലേ​ക്ക് പ​തി​ച്ചു.

സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ടു​ക​യും പീ​റ്റ​ർ​ക്ക് മേ​ൽ പ​ങ്കാ​ളി 51000 റി​യാ​ലി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വീ​ണ്ടും ഡ്രൈ​വ​റാ​യി ത​ന്നെ ജോ​ലി ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​ക്കാ​മ​യോ മ​റ്റു നി​യ​മ​പ്ര​കാ​ര​മു​ള്ള രേ​ഖ​ക​ളോ ശ​രി​യാ​ക്കാ​ൻ പീ​റ്റ​ർ​ക്ക് സാ​ധി​ച്ചി​ല്ല.

ഇ​ത്ത​ര​ത്തി​ൽ14 വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ഴാ​ണ് നാ​ട്ടി​ൽ പോ​കാ​നു​ള്ള ആ​ഗ്ര​ഹം വ​രു​ന്ന​തും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ വ​ഴി ഇ​ന്ത്യ​ൻ എം​​ബസിയെ സ​മീ​പി​ക്കു​ന്ന​തും. പ​ങ്കാ​ളി ന​ൽ​കി​യ കേ​സ് പി​ൻ​വ​ലി​ക്കാ​തെ എ​ക്സി​റ്റ് ന​ൽ​കാ​നാ​വി​ലെ​ന്ന തി​രി​ച്ച​റി​വി​ൽ നാ​ട​ണ​യാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക​യും മ​റ്റ് ജോ​ലി​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ന്ന​തും മ​ര​ണ​മ​ട​യു​ന്ന​തും.

അ​ൽ​ഖ​ർ​ജ് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ശ​രീ​ര​ത്തെ കു​റി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഖ​ർ​ജ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം വൈ​സ് ചെ​യ്ർ​മാ​ൻ നാ​സ​ർ പൊ​ന്നാ​നി മു​ഖേ​ന ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്ന് എം​ബ​സി നാ​സ​ർ പൊ​ന്നാ​നി​യെ ചു​മ​ത​ല പെ​ടു​ത്തി. മൃ​ത​ശ​രീ​രം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് കേ​സ് ന​ൽ​കി​യി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് കേ​സ് ന​ൽ​കി​യ സ്വ​ദേ​ശി​യു​മാ​യി എം​ബ​സി​യും അ​ൽ​ഖ​ർ​ജ് പോ​ലീ​സ് മേ​ധാ​വി​യും ബ​ന്ധ​പെ​ട്ടെ​ങ്കി​ലും അ​ദ്ദേ​ഹം വി​ട്ടു​വീ​ഴ്ച​ക്ക് ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് നാ​സ​ർ പൊ​ന്നാ​നി അ​മീ​ർ കോ​ർ​ട്ടി​നെ​യും ഉ​യ​ർ​ന്ന കോ​ട​തി​യെ​യും സ​മീ​പി​ച്ചു.

കോ​ട​തി സ്വ​ദേ​ശി​യെ വി​ളി​ച്ചു വ​രു​ത്തി​യെ​ങ്കി​ലും 35,000 റി​യാ​ൽ ന​ൽ​കി​യാ​ൽ മാ​ത്രം കേ​സ് പി​ൻ​വ​ലി​ക്കാ​മെ​ന്നാ​യി. ഇ​ത്ര​യും തു​ക ന​ൽ​കാ​ൻ വീ​ട്ടു​കാ​ർ​ക്ക് ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ച്ചു. ഇ​തി​നി​ട​യി​ൽ നി​യ​മ​കു​രു​ക്കി​ൽ പെ​ട്ട് ര​ണ്ടു മാ​സം പി​ന്നി​ട്ടി​രി​ന്നു.

തു​ട​ർ​ന്ന് അ​ൽ​ഖ​ർ​ജ് പോ​ലി​സ് മേ​ധാ​വി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും മൃ​ത​ശ​രീ​ര​ങ്ങ​ൾ​ക്ക് എ​ക്സി​റ്റ് ന​ൽ​കു​ന്ന സം​വി​ധാ​ന​ത്തി​ൽ എ​ക്സി​റ്റ് വാ​ങ്ങി​യെ​ടു​ക്കു​ക​യും പീ​റ്റ​റി​ന്‍റെ മൃ​ത​ശ​രീ​രം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു.

നാ​ട്ടി​ലെ​ത്തി​ച്ച പീ​റ്റ​റു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു. പ്ര​തി​ബ​ന്ധ​ങ്ങ​ളെ ത​ര​ണം ചെ​യ്ത് പീ​റ്റ​റു​ടെ മൃ​ത​ശ​രീ​രം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ ഇ​ന്ത്യ​ൻ എം​ബ​സിക്കും കേ​ളി വോള​ണ്ടി​യ​ർ നാ​സ​ർ പൊ​ന്നാ​നി​ക്കും പീ​റ്റ​റു​ടെ മ​ക​ൾ പ്ര​സ​ന്ന​കു​മാ​രി കു​ടും​ബ​ത്തി​ന്‍റെ ന​ന്ദി അ​റി​യി​ച്ചു.