എസ്എംസിഎ കുവൈത്തിനു പുതിയ നേതൃത്വം
Thursday, May 19, 2016 6:19 AM IST
കുവൈത്ത്: കുവൈത്തിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മയായ സീറോ മലബാര്‍ കള്‍ചറല്‍ അസോസിയേഷന്‍ കുവൈറ്റ് (ടങഇഅ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ബെന്നി പെരികിലത്ത് (പ്രസിഡന്റ്), സോണിമോന്‍ താഴേമഠം (വൈസ് പ്രസിഡന്റ്), ഡെനി തോമസ് കാഞ്ഞൂപറമ്പില്‍ (ജനറല്‍ സെക്രട്ടറി), ജോബി തോട്ടുപാട്ട് (ജോ. സെക്രട്ടറി), മോന്‍സ് ജോസഫ് കല്ലുകുളം (ട്രഷറര്‍), ജോര്‍ജ് തോമസ് (ജോ. ട്രഷറര്‍) എന്നിവരേയും സബ് കമ്മിറ്റി കണ്‍വീനര്‍മാരായി ജോസുകുട്ടി കുളങ്ങോട്ടുകുന്നില്‍ (ആര്‍ട്സ്), ജോര്‍ജ് തോമസ് കാലായില്‍ (കള്‍ച്ചറല്‍), ബിജു കാടന്‍കുഴി (സോഷ്യല്‍ വെല്‍ഫയര്‍), സിജോ മാത്യു ആരോലിച്ചാലില്‍ (മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

മേയ് ആറിനു അബാസിയയിലുള്ള സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ ടങഇഅ യുടെ 12-ാമത് പ്രവര്‍ത്തന വര്‍ഷത്തിലെ പ്രധാന ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലകള്‍ ഏറ്റെടുത്തു. പൊതുയോഗത്തില്‍ മുഖ്യവരണാധികാരിയായി ഷാജു പോള്‍ കൊന്നക്കല്‍, ചീഫ് ഓഡിറ്ററായി ടോം വയലില്‍ എന്നിവരേയും നിയമിച്ചു.