നീറ്റ് പരിശീലനത്തിനായി ലീഡ്സ് ഇന്ത്യയില്‍ കേന്ദ്രം തുടങ്ങി
Monday, May 16, 2016 6:10 AM IST
ജിദ്ദ: വിവിധ പരിശീലന പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്ന ലീഡ്സ് കേരളത്തിലെ പ്രമുഖ ഹയര്‍ സെക്കന്‍ഡറി സ്കൂളായ ലേണേഴ്സ് അക്കാഡമിയുമായി കൈകോര്‍ത്ത് ലീഡ്സ് ലേണേഴ്സ് ഇന്റര്‍നാഷനല്‍ കോഴിക്കോട് എയര്‍പോര്‍ട്ടിനു സമീപം ആരംഭിച്ചിരിക്കുന്നു.

ഈ വര്‍ഷം ഗള്‍ഫിലെ പ്ളസ്വണ്‍, പ്ളസ്ടു കുട്ടികള്‍ക്ക് അവധിക്കാല പരിശീലനം നല്‍കിയാണ് തുടക്കം കുറിക്കുന്നത്. ജൂലൈ ഒമ്പതു മുതല്‍ സെപ്റ്റംബര്‍ ഏഴു വരെയും പിന്നീട് പ്ളസ്ടു പൊതു പരീക്ഷക്കുശേഷം ഏപ്രില്‍ / മേയ് മാസങ്ങളില്‍ ക്രാഷ് ക്ളാസുകളും നടക്കും.

ഇആടഇഋ സിലബസിലുള്ള പ്രവാസി കുട്ടികള്‍ക്ക് ചഋഋഠ, ഖഋഋ, കകഠ, അകകങട എന്നിവയിലേയ്ക്കുള്ള പ്രവേശന പരീക്ഷകള്‍ അതിജീവിക്കാന്‍ ഈ പരിശീലനം മാത്രം മതിയാവുമെന്നു ലീഡ്സ് ഭാരവാഹികള്‍ അറിയിച്ചു.

ആധുനിക ലാബ് സൌകര്യം, ഡിജിറ്റല്‍ ലൈബ്രറി, ആധുനിക ക്ളാസ് റൂമുകള്‍, വിശാലമായ ഓഡിറ്റോറിയം, മദ്രാസ്, ഹൈദരാബാദ്, മുംബൈ കകഠ കളില്‍ നിന്നും മറ്റു യൂണിവേഴ്സിറ്റികളില്‍ നിന്നുമുള്ള അധ്യാപകര്‍, വിനോദ യാത്രകള്‍, ഗേള്‍സ്, ബോയ്സ് ഹോസ്റലുകള്‍ എന്നിവയടങ്ങിയതാണു കാമ്പസ്.

താമസ സൌകര്യവും ഭക്ഷണവും ലഭ്യമാണ്. പ്രവാസി കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പരിശീലന ക്ളാസുകളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.

രജിസ്ട്രേഷന് ൃലഴശലൃെേ@ഘലമറഹെലമൃിലൃ.രീാ എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയയ്ക്കുക.