മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റ് എം.ജി. ശ്രീകുമാറിനെ ആദരിച്ചു
Tuesday, September 29, 2015 6:57 AM IST
മനാമ: പാട്ടിന്റെ ലോകത്തു മൂന്നു പതിറ്റാണ്ടിന്റെ സ്വരഭാവവുമായി മുന്നേറുന്ന പ്രശസ്ത പിന്നണി ഗായകനും മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഒട്ടുമിക്ക മനോഹര ഗാനങ്ങള്‍ക്കും സ്വരമാധുര്യം നല്‍കിയിട്ടുള്ള മോഹന്‍ലാലിന്റെ ഉറ്റ മിത്രവും കൂടിയായ എം.ജി. ശ്രീകുമാറിന്റെ സംഗീത ജീവിതത്തിനു സ്നേഹാര്‍ച്ചനയായി ബഹറിന്‍ മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റ് ഉപഹാരം നല്‍കി ആദരിച്ചു.

മോഹന്‍ലാലിനെപ്പോലെ തന്നെ വിനയം കൈമുതലായി കൊണ്ടുനടക്കുന്ന എം.ജി. ശ്രീകുമാര്‍ ബഹറിനിലെ മോഹന്‍ലാല്‍ ആരാധകരോടൊപ്പം ഫോട്ടോകള്‍ എടുത്തും കുശലങ്ങള്‍ പറഞ്ഞും കുറെ നേരം ചെലവഴിച്ചു. ബഹറിന്‍ മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ അദ്ദേഹത്തിനു സ്നേഹോപഹാരം കൈമാറി. സെക്രട്ടറി എഫ്.എം. ഫൈസല്‍ ഹൃദയം നിറഞ്ഞ നന്ദിയും ഭാവുകങ്ങളും അറിയിച്ചു. ജോ. സെക്രട്ടറിമാരായ മനോജ് മണികണ്ഠന്‍, കിരീടം ഉണ്ണി, എക്സിക്യൂട്ടീവ് അംഗങ്ങളായ ജ്യോതിഷ് പണിക്കര്‍, ലിജീഷ്, വിപിന്‍ എന്നിവരും സന്നിഹിതരായിരുന്നു.