ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരം ഒക്ടോബര്‍ 16ന്
Wednesday, August 19, 2015 5:16 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ഖുര്‍ആന്‍ ഹിഫ്ള്‍ വിംഗായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റഡി സെന്റര്‍ പതിമൂന്നാമത് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരം സംഘടിപ്പിക്കുന്നു. മൂന്നു കാറ്റഗറിയായി നടത്തുന്ന മത്സരം ഒക്ടോബര്‍ 16നു നടക്കും.

എട്ടു വയസിനു താഴെയുള്ളവര്‍ക്ക് സൂറ, മുതഫിഫീനും എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവര്‍ക്ക് സൂറ, തഹ്രീമും പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ളവര്‍ക്കു സൂറ. ഹുജറാത്തുമാണു പാഠഭാഗം.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ രണ്ടിനു മുമ്പായി പേര് രജിസ്റര്‍ ചെയ്യണം.

വിവരങ്ങള്‍ക്ക്: 55292287, 99803617, 66509290. വാട്സഅപ്പ് 55132529.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍