മക്ക: മക്കയിലെ കലാ,സാംസ്കാരിക സംഘടനയായ ഇശല്‍ മക്കയുടെ പെരുന്നാള്‍ മീറ്റ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ വ്യത്യസ്തത പുലര്‍ത്തി. പ്രശസ്ത മിമിക്രി താരം കലാഭവന്‍ നസീമിന്റെ പ്രകടനങ്ങള്‍ സദസിനെ ഏറെ ആസ്വാദനം നല്കി.
ശാനിയാസ് കുന്നിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. ചെയര്മാന് കെ.എം.ബി. ബഷീറിന്റെ അധ്യക്ഷത വഹിച്ചു. ഇശല്‍ മക്കയുടെ മുഖ്യ രക്ഷാധികാരി മുജീബ് പൂക്കോട്ടൂര്‍ പെരുന്നാള്‍ സന്ദേശം നടത്തി.
പരിശുദ്ധ റംസാനില്‍ നേടിയെടുത്ത ആത്മശുദ്ധി നിലനിര്‍ത്തണമെന്നും ആഘോഷങ്ങളില്‍ അതിരുകടന്ന പരിപാടികള്‍ നിയന്ത്രിക്കണമെന്നും മുജീബ് പറഞ്ഞു. ജാഫറലി പാലക്കോട്, ഗഫൂര്‍ ചാലില്‍, ശിഹാബ് ഉമ്മാട്, റഹീം വലിയോറ, ലത്തീഫ് മാവൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നിസാം കുറ്റിപ്പുറത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗാനസന്ധ്യയില്‍ കാസിം കുറ്റ്യാടി, ഇസ്മയില്‍ കൊടുങ്ങല്ലൂര്‍, നജീബ് മടവൂര്‍, അജ്മല്‍, റാഫി ചേളന്നൂര്‍, റഷീദ് വയനാട്, പി.സി. അല്‍ത്താഫ്, ആശിര് കൊല്ലം, ഫൈസല്‍ കോഴിക്കോട്, ശിബിലി റഹീം, നുസ്രത്ത് മജീദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
സഫ അബ്ദുള്‍ലത്തീഫ്, സന അബ്ദുള്‍ ലത്തീഫ്, സന നജീബ് എന്നിവര്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചു. സുള്‍ഫി ഉമ്മാത്ത്, മജീദ് പലസ്തീന്, സഹദ് വയനാട് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. സലിം കൊണ്േടാട്ടി സ്വാഗതവും ബാവ ജഹറാന നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍