ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
Tuesday, July 14, 2015 5:55 AM IST
ദുബായി: ഐസിഎഫ് മുഹിസിന 1 യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ പഠന ക്ളാസും ഇഫ്താറും സംഘടിപ്പിച്ചു.

പി.ടി. ഉമര്‍ കോയ ഹാജിയുടെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐസിഎഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍ ഉദ്ഘാടനം ചെയ്തു. രണ്ടത്താണി നുസ്രത്ത് കോളജ് പ്രിന്‍സിപ്പല്‍ അലി ബാഖവി ആറ്റുപുറം മുഖ്യ പ്രഭാഷണം നടത്തി. അബ്ദുള്‍ ബാരി നദുവി, കരീം തളങ്കര, ഉസ്മാന്‍ കക്കാട്, അബ്ദുസലാം മാസ്റര്‍ കാഞ്ഞിരോട്, മുഹമ്മദ് പുല്ലാളൂര്‍ മഹ്മൂദ് ഹാജി അണ്േടാണ, കെ.എ. യഹ്യ ആലപ്പുഴ എന്നിവര്‍ സംബന്ധിച്ചു. മുനാസ് മാറഞ്ചേരി സ്വാഗതവും നന്ദിയും പറഞ്ഞു. ഇഫ്താറിനു മുന്നൂറോളം പേര്‍ പങ്കെടുത്തു.