വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരീക്ഷ; 'വെളിച്ചം 16' പുറത്തിറങ്ങി
Tuesday, June 30, 2015 8:25 AM IST
കുവൈറ്റ്: വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരീക്ഷയായ 'വെളിച്ചം' പതിനാറാമത് മൊഡ്യൂള്‍ പുറത്തിറങ്ങി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച സംഗമത്തില്‍ ചെയര്‍മാന്‍ എം.ടി. മുഹമ്മദ് പതിനാറാമത് മൊഡ്യൂളിന്റെ ചോദ്യാവലി എന്‍.കെ. റിസ്വാന്‍ മാറഞ്ചേരിക്കു നല്‍കി പ്രകാശനം ചെയ്തു.

ഐഐസി വൈസ് ചെയര്‍മാന്‍ വി.എ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി, ഓര്‍ഗനൈസിംഗ് സെക്രട്ടറി യൂനുസ് സലീം, ദഅ്വ സെക്രട്ടറി എന്‍ജിനിയര്‍ അബ്ദുള്‍ ലത്തീഫ്, ക്യുഎല്‍എസ് സെക്രട്ടറി അയൂബ് ഖാന്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഹാനി ഖിറാഅത്ത് നടത്തി.

ഉത്തരങ്ങള്‍ ലഭിക്കേണ്ട അവസാന ദിവസം ഓഗസ്റ് 14 നു (വെള്ളി) ആണ്. ചോദ്യപേപ്പറുകള്‍ ഐഐസി കൌണ്ടറുകളിലും മലയാള ഖുതുബ നടക്കുന്ന പള്ളികളിലും ലഭിക്കുന്നതാണ്.

വിവരങ്ങള്‍ക്ക്: 97228716, 97228093, 99216681.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍