ദേശീയ സെമിനാറോടെ ഗ്രന്ഥപ്പുര ജിദ്ദയുടെ രണ്ടാം വാര്‍ഷികാഘോഷത്തിനു തുടക്കമായി
Saturday, February 28, 2015 10:37 AM IST
ജിദ്ദ: ജിദ്ദയിലെ സാഹിത്യസ്നേഹികളുടെ കൂട്ടായ്മയായ ഗ്രന്ഥപ്പുര ജിദ്ദയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എംഎല്‍എ നിര്‍വഹിച്ചു.

അനീകഷ് സീസന്‍സ് റസ്ററന്റ് ഓഡിറ്റോറിയത്തില്‍ ഗ്രന്ഥപ്പുര ജിദ്ദയുടെ രണ്ടാം വാര്‍ഷികാഘോഷത്തിനു തുടക്കം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച 1921 മലബാര്‍ സമരം എന്ന ദേശീയ സെമിനാറിലാണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്.

മലബാര്‍ സമരം ഇന്ത്യന്‍ സ്വതന്ത്രസമരത്തിലെ അത്യുജ്വലമായ ഒരു ഏടാണെന്നും എന്നാല്‍ സ്വാതന്ത്യ്രസമര ചരിത്രത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയിട്ടുണ്െടന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബഷീര്‍ തൊട്ടിയന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ സമരം സംബന്ധിച്ച് പ്രഗല്ഭരായ 73 എഴുത്തുകാരുടെ ലേഖന സമാഹാരമായ 1921 മലബാര്‍ സമരം എന്ന പുസ്തകത്തിന്റെ സൌദി തല പ്രകാശനം ഇന്ത്യന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് കോണ്‍സുല്‍ ഇര്‍ഷാദ് അഹമ്മദ്, പി.ടി. മുഹമ്മദിനു നല്‍കി നിര്‍വഹിച്ചു. ഇന്ത്യയുടെ സ്വാതന്ത്യ്രസമര പോരാട്ടത്തില്‍ എഴുതപ്പെട്ട ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടപോലെ ശക്തമായ സമരപോരാട്ടങ്ങള്‍ക്ക് അപ്രധാനമായ ഗ്രാമങ്ങളും നേതൃത്വം നല്‍കിയിട്ടുണ്െടന്ന് അദ്ദേഹം പറഞ്ഞു. യാമ്പു മീഡിയ ഫോറം ട്രഷററും ഈ ഗ്രന്ഥത്തിന്റെ പ്രസാധകരായ യാമ്പു കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ കെ.ടി. അബ്ദുള്‍ കരീം പുഴക്കാട്ടീരി പുസ്തകം സദസിനു മുന്നില്‍ പരിചയപ്പെടുത്തി. മാലിക് മക്ബൂല്‍ ആണഉ പുസ്തകത്തിന്റെ എഡിറ്റര്‍.

ഡോ. ഇസ്മയില്‍ മരിതേരി മോഡറേറ്റര്‍ ആയി '1921 മലബാര്‍ സമരം' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. നസീര്‍ ബാവക്കുഞ്ഞ് വിഷയം അവതരിപ്പിച്ചു. അബു ഇരിങ്ങാട്ടീരി (മലബാര്‍ സമരത്തിന്റെ അന്തര്‍ധാരകള്‍), ഗോപി നടുങ്ങാടി (മലബാര്‍ സമരം ഒരു ചരിത്രന്വേഷണം) കെ.സി. അബ്ദുറഹ്മാന്‍ (മലബാര്‍ സമരത്തിന്റെ ബാക്കിപത്രം) എന്നിങ്ങനെ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. മലബാര്‍ സമരം എല്ലാ അര്‍ഥത്തിലും സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമായിരുന്നു എന്നും ജാലിയന്‍വാല ബാഗിനും ചൌരി ചൌരാ സംഭവത്തിനും ഇടയിലെ നിര്‍ണായകമായ പോരാട്ടമായിരുന്നുവെന്നും സെമിനാര്‍ അഭിപ്രായപെട്ടു.

ചരിത്രം എഴുതപ്പെടുന്നവന്റെ സ്വാധീനങ്ങള്‍ പലപ്പോഴും ചരിത്രങ്ങളെ വളച്ചൊടിക്കുന്നുണ്െടന്നും പ്രാദേശികം ചരിത്രമെഴുതാന്‍ ആളില്ലാത്തതിനാല്‍ പല മഹനീയമായ ചരിത്രങ്ങളും നാഷ്ടമായിട്ടുണ്െടന്നും സെമിനാര്‍ വിലയിരുത്തി. പുതുതലമുറ ഓരോരുത്തരും ചരിത്രങ്ങള്‍ രേഖപ്പെടുത്തിവയ്ക്കാന്‍ തയാറാകണമെന്നും ഡോ. ഇസ്മയില്‍ മരിതേരി പറഞ്ഞു.

മീഡിയ ഫോറം പ്രസിഡന്റ് മായിന്‍ കുട്ടി, ഇമ്രാന്‍ അല്‍ അബീര്‍ ഗ്രൂപ്പ്, മജീദ് നഹ, ഡോ. കാവുങ്ങല്‍ മുഹമ്മദ്, ബഷീര്‍ മാസ്റര്‍ യാമ്പു, റുബീന നിവാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബഷീര്‍ കാഞ്ഞിരപ്പുഴ, ഷരീഫ് കാവുങ്ങല്‍, സിറാജുദ്ദീന്‍ കരുമാടി, മുര്‍ത്തള എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. കൊമ്പന്‍ മൂസ സ്വാഗതവും അരുവി മോങ്ങം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍