ബൈത്തുല്‍ റഹ്മ കാരുണ്യ ഭവനപദ്ധതി: താക്കോല്‍ ദാനം നിര്‍വഹിച്ചു
Wednesday, October 29, 2014 8:06 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി നിര്‍മിച്ചു നല്‍കുന്ന 34 ബൈത്തുല്‍ റഹ്മ കാരുണ്യ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി എടക്കര പള്ളിപ്പടിയില്‍ ജില്ലാ കമ്മിറ്റി നേരിട്ട് നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

മറ്റൊരു സംഘടനക്കും അവകാശപ്പെടാന്‍ കഴിയാത്ത നിസ്തുല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് മുസ്ലിം ലീഗും അതിന്റെ പോഷക സംഘടനയായ കെഎംസിസി യും ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയില്‍ പണി പൂര്‍ത്തിയായ രണ്ടാമത്തെ വീടാണ് എടക്കരയിലേത്. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്് പി.കെ ഹംസ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ ബഷീര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു.

പൊതുസമ്മേളനം പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.വി അബ്ദുള്‍ വഹാബ്, കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അന്‍വര്‍ മുള്ളമ്പാറ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജയിംസ്, വൈസ് പ്രസിഡന്റ് സറീന മുഹമ്മദലി, മുസ്ലിം ലീഗ് നേതക്കളായ കെ.ടി കുഞ്ഞാന്‍, ടി.പ അഷ്റഫ് അലി, ടി.കെ അബ്ദുള്ളക്കുട്ടി മാസ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിയാദ് കെഎംസിസി അംഗങ്ങളായ ഷഫീഖ് മനോലന്‍, ഷുക്കൂര്‍ ഓവുങ്ങല്‍, റഹ്മത്ത് അരീക്കോട് തുടങ്ങിയവരും സി.എച്ച് ഇഖ്ബാല്‍, പി ഇസ്മയില്‍ മൂത്തേടം, ജസ്മല്‍ പുതിയറ, ലത്തീഫ് മണിമൂളി, കെ.പി റമീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍