കല വനിതാ വിഭാഗത്തിന്റെ പൂക്കളമത്സരം ശ്രദ്ധേയമായി
Wednesday, October 8, 2014 5:00 AM IST
അബുദാബി: കല അബുദാബിയുടെ വനിതാവിഭാഗം, സമാജത്തില്‍ സംഘടിപ്പിച്ച അത്തപൂക്കളമത്സരം പങ്കാളിത്ത ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഈ സീസണില്‍ അബുദാബിയില്‍ നടന്ന പൂക്കളമത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍പേര്‍ പങ്കെടുത്ത മത്സരമെന്ന ഖ്യാതി കലയുടെ വനിതാ വിഭാഗത്തിനു സ്വന്തം.

പത്തിലധികം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ അനുഷ്മാ ബാലകൃഷ്ണന്‍, അനുപമ ബാലകൃഷ്ണന്‍, ദേവികാ ലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. എം.പി. ദിലീപ് കുമാര്‍, ദേവാ ദിലീപ്, കാവ്യാവിനോദ് എന്നിവര്‍ ഉള്‍പ്പെട്ട ടീം രണ്ടാം സമ്മാനവും കവിതാ മോഹന്‍, നാന്‍സി റോജി, പ്രീത നാരായണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികവിനുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ സുബാഷ് കുമാര്‍, ഭരണീധരന്‍, സൌമ്യ സജീവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമിനും രാജലക്ഷ്മി, ജാബി, അമയ വിജയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമിനും ലഭിച്ചു. ഷൈജു, ഷിബിന്‍ ലാല്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. വിജയികള്‍ക്കുള്ള സമ്മാന ദാനം കല സംഘടിപ്പിക്കുന്ന രവീന്ദ്ര സംഗീതം പരിപാടിയില്‍ നടക്കും.

മത്സരങ്ങള്‍ക്ക് കലാ വനിതാ വിഭാഗം ജനറല്‍ കണ്‍വീനര്‍ ബിന്നിമോള്‍ ടോമിച്ചന്റെ നേതൃത്വത്തിലുള്ള വനിതാവിഭാഗം പ്രവര്‍ത്തകര്‍ ചുക്കാന്‍ പിടിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള