ഭൂമിയെ സമാധാനപരമായ ജനവാസത്തിന് സജ്ജമാക്കുക: ഡോ. ആര്‍. സീതാരാമന്‍
Wednesday, August 20, 2014 3:11 AM IST
ദോഹ: കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍, ആഗോള താപനം, രാഷ്ട്രീയ ഭൂമിശാസ്ത്ര സംബന്ധമായ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും , വിഭവങ്ങളുടെ അശാസ്ത്രീയമായ വിനിയോഗം മുതലായവ ഭൂമിയില്‍ മാനവരാശിയുടെ സമാധാനപരമായ ജീവിതത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുകയാണെന്നും സാമൂഹ്.യ കൂട്ടായ്മയിലൂടെ ഇതിനൊരു മാറ്റം വരുത്തുവാന്‍ ശ്രമിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ദോഹ ബാങ്ക് സി. ഇ. ഒ. യും പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ ഡോ. ആര്‍. സീതാരാമന്‍ അഭിപ്രായപ്പെട്ടു.

ഐക്യാ രാഷ്ട്ര സംഘടനുടെ ലോക ജീവകാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പല്‍സ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് സുസ്ഥിരമായ വികസന പദ്ധതികളും പരിസ്ഥിതിയേയും ജന്തുജാലങ്ങളേയും പരിഗണിച്ചുകൊണ്ടുള്ള നയപരിപാടികളുമാണ് വേണ്ടത്. ഭാവി തലമുറക്കായി പ്രകൃതിയെ സംരക്ഷിക്കുകയും പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുകയും ചെയ്യുക എന്നത് ഓരോ വ്യക്തിയുടേയും സ്ഥാപനത്തിന്റേയും ബാധ്യതയാണ്. ഈ ബാധ്യതയെ ഓര്‍മപ്പെടുന്നതോടൊപ്പം കാര്യക്ഷമമായ നടപടികളും ഈ ദിനം ആവശ്യപ്പെടുന്നു. നാം ഓരോരുത്തരും മാറ്റത്തിന്റെ വാക്താക്കളാകുമ്പാഴാണ് ലോകം മനോഹരമാകുന്നത്. മാനവരാശിയുടെ ക്ഷേമൈശ്വര്യങ്ങള്‍ക്ക് കൂടുതല്‍ നല്‍കുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ കൂടുതലായി ലഭിക്കുന്നത് എല്ലാവര്‍ക്കുമാണെന്ന ബോധ്യം ജീവകാരുണ്യദിനത്തെ സവിശേഷമാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ലോകത്ത് സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും അനുസ്യൂതം തുടരുമ്പോള്‍ ജീവകാരുണ്യ ദിനത്തിന്റെ പ്രസക്തി ഏറിവരികയാണെന്നും ഓരോ മനുഷ്യ സ്നേഹിയും ഈ രംഗത്ത് തന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയവും വിഭാഗീയവുമായ പരിഗണനകള്‍പ്പുറം മാനവികതയുടെ അടിസ്ഥാനത്തിലുള്ള സമീപനവും ചിന്താഗതിയും വളരുമ്പോള്‍ ലോകത്ത് വമ്പിച്ച മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യ ജീവിതം ധന്യമാകുന്നത് നമ്മെകൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുമ്പോഴാണെന്നും മാനവരാശിയുടെ സമാധാനപരമായ സഹവര്‍തിത്വം ഉറപ്പാക്കുവാന്‍ സ്വര്‍ഥതക്ക് മേല്‍ സേവനമനസിന് മേല്‍കോയ്്മ ഉണ്ടാകുന്ന സാമൂഹ്യ സാഹചര്യം വേണമെന്നും ലോകജീവകാരുണ്യ ദിനാചരണത്തോടനുബന്ധിച്ച് മീഡിയ പല്‍സ് സംഘടിപ്പിച്ച സെമിനാറില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. മാനവികത, മനുഷ്യപ്പറ്റ്, ജീവകാരുണ്യം, പരസ്പര സഹായസഹകരണം, സേവനം, സ്നേഹം, ആര്‍ദ്രത, ദയ തുടങ്ങിയവ സമകാലിക ലോകത്ത് ഏറെ പ്രസക്തമായ വികാരങ്ങളാണ്. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും സ്വന്തം വികാരങ്ങളായി പരിഗണിച്ച് മാനവികതയുടേയും സാഹോദര്യത്തിന്റേയും സന്ദേശമാണ് കാലം ആവശ്യപ്പെടുന്നത് . ഈ രംഗത്ത് കൂട്ടായ ചിന്തയും പരിശ്രമങ്ങളുമാണ് ജീവകാരുണ്യദിനം ലക്ഷ്യം വെക്കുന്നതെന്ന് പ്രസംഗകര്‍ അഭിപ്രായപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ദിവസങ്ങളില്‍ പരിമിതപെടുത്താതെ എല്ലാ ദിവസങ്ങളിലും സേവന സന്നദ്ധരും മാനവികയുടെ വാക്താക്കളുമാകുമ്പോള്‍ ജീവിതം കൂടുതല്‍ സമാധാനപരവും ശാന്തവുമാകുമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

ദുരിതങ്ങളും ദുരന്തങ്ങളും ഏറി വരികയാണ്. സ്വാഭാവികമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയുമേറുന്നു. ഭൌതിക സുഖസൌകര്യങ്ങളുടെയും ലോകം വെട്ടിപ്പിടിക്കുവാനുള്ള ഓട്ടത്തിന്റേയുമിടയില്‍ കഷ്ടപ്പെടുന്ന തന്റെ സഹജീവിയുടെ കണ്ണീരൊപ്പുവാന്‍ നമുക്കൊക്കെ സമയമുണ്േടാ എന്നാണ് വാസ്തവത്തില്‍ ഈ ദിവസം ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ജീവിതത്തിലെ മുന്‍ഗണനാക്രമങ്ങളില്‍ മാനവികതക്കും സാഹോദര്യത്തിനും നാമോരോരുത്തരും എന്ത് വില കല്‍പ്പിക്കുന്നു എന്നതാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. ജീവിതയാത്രയില്‍ ബാക്കിയാവുന്ന , എന്നും മനസിന് ശാന്തിയും സായൂജ്യവും നല്‍കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുവാനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനുമാണ് ഈ ദിനം ഉപകരിക്കേണ്ടതെന്ന് പ്രസംഗകര്‍ ഓര്‍മിപ്പിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം 2009 മുതല്‍ എല്ലാ വര്‍ഷവും ആഗസ്ത് 19 ആണ് ലോക ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന യുദ്ധങ്ങളിലും വര്‍ഗീയ വംശീയ കലാപങ്ങളിലും ക്രൂരമായ അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന നിരപരാധികളും നിരാശ്രയരുമായ മനുഷ്യരുടെ പരിചരണത്തിനും സേവനത്തിനും സമയം കണ്െടത്തുന്ന മനുഷ്യ സ്നേഹികളുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അവര്‍ ഉദ്ഘോഷിക്കുന്ന ഉന്നതമായ സേവന സന്ദേശം പ്രചരിപ്പിക്കുകയുമാണ് ഈ ദിനത്തിന്റെ പ്രധാന ദൌത്യം..

പരിപാടിയുടെ മുഖ്യ പ്രായോജകരായ ക്യൂ റിലയന്‍സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല തെരുവത്ത്, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് പ്രദീപ് മേനോന്‍, വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ് കെ.പി , ഖത്തര്‍ സ്റാര്‍ ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ ടി. എം. കബീര്‍, ലിഷര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നസീര്‍ ഉസ് മാന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് കരീം അബ്ദുല്ല , ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡണ്ട് ഗിരീഷ് കുമാര്‍, ഇന്ത്യന്‍ ഇസ് സലാമിക് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് കെ.ടി. അബ്ദുറഹിമാന്‍, കള്‍ചറല്‍ ഫോറം പ്രസിഡണ്ട് എം. എം. മുഹിയുദ്ധീന്‍, ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ ഗവേണിംഗ് ബോഡി ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ്, കെ. എം. സി.സി. പ്രതിനിധി കോയ കൊണ്േടാട്ടി, തൃശൂര്‍ ജില്ലാ സൌഹൃദ വേദി വൈസ് പ്രസിഡണ്ട് കെ. എ. നാസര്‍ സംസാരിച്ചു. മീഡിയ പ്ളസ് സിഇഒ അമാാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ നന്ദി പറഞ്ഞു.