ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളില്‍ സാതന്ത്യ്ര ദിനം ആഘോഷിച്ചു
Sunday, August 17, 2014 6:39 AM IST
മനാമ: 68-ാം സ്വാതന്ത്യ്ര ദിനം ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിന്റെ റിഫായിലുള്ള കാമ്പസിലായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. സ്കൂള്‍ ചെയര്‍മാന്‍ ഏബ്രഹാം ജോണ്‍ ദേശീയപതാക ഉയര്‍ത്തി. സ്കൂള്‍ വൈസ് ചെയര്‍മാന്‍ ആര്‍. പവിത്രന്‍, സെക്രട്ടറി സാമ്പശിവന്‍ രമേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഇ.എ.സലിം, തോമസ് എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.

സ്കൂള്‍ പ്രിന്‍സിപ്പല്‍ മരിയാ വാള്‍ട്ടിനും അധ്യാപകരും മറ്റ് സ്റാഫ് പ്രതിനിധികളും കുട്ടികള്‍ക്കൊപ്പം ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. സ്കൂള്‍ ബാന്റ് ദേശീയ ഗാനം അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.