നാര്‍കോട്ടിക് എക്സിബിഷനില്‍ 'റിസാ' പവിലിയന്‍
Wednesday, July 9, 2014 8:10 AM IST
റിയാദ്: സൌദി ദേശീയ മയക്കുമരുന്നു നിയന്ത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ റിയാദിലെ നസ്രിയ സ്റേഡിയത്തില്‍ ആരംഭിച്ച ലഹരിവിരുദ്ധ പ്രദര്‍ശനത്തില്‍ സുബൈര്‍കുഞ്ഞ് ഫൌണ്േടഷന്റെ 'റിസ'ക്ക് പവിലിയന്‍ അനുവദിച്ചു.

പ്രവാസികളിലും വിവിധ ഇന്റര്‍നാഷണല്‍ സ്കൂളുകളിലും നടത്തിവരുന്ന നിരന്തര ബോധവത്കരണം പരിഗണിച്ചാണ്് ഏക വിദേശ പവിലിയനായി വിവിധ സര്‍ക്കാര്‍ പവിലിയനുകള്‍ക്കൊപ്പം റിസക്ക് സ്ഥാനം നല്‍കിയത്. സമിതിയുടെ അംഗീകാരത്തോടെ കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി ബോധവത്കരണ ക്ളാസുകള്‍, പോസ്റര്‍ പ്രദര്‍ശനം, ഡോക്കുമെന്ററി ഷോ എന്നിങ്ങനെ 36 വ്യത്യസ്ത പരിപാടികള്‍ റിസ സംഘടിപ്പിച്ചിട്ടുണ്ട്. പവിലിയന്റെ ഉദ്ഘാടനം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുള്ള മുഹമ്മദ് അല്‍ ഷദീദ് നിര്‍വഹിച്ചു. ഡോ. മുഫരിജ് മഹ്ഖബാനി, ഡോ. ഖാലിദ് ബഹ്ളമി, മുഹമ്മദ് ഖഹ്ത്താനി, ക്യാപ്റ്റന്‍ യുസഫ് ഖമീസ്, മുഹമ്മദ് അല്‍ ബദറാനി, അഹമ്മദ് അല്‍ അഖീലി, ഇബ്രാഹിം സുബഹാന്‍, ജാവേദ് അലി, മുജീബ് കക്കോടി, ലയണ്‍ ഉണ്ണികൃഷ്ണന്‍, പത്മിനി യു. നായര്‍, അഹമ്മദ് കുട്ടി തുടങ്ങി സ്വദേശികളും വിദേശികളുമായ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായി.

സുബൈര്‍ കുഞ്ഞ് ഫൌണ്േടഷന് ലഭിച്ച ഈ അംഗീകാരം ഇന്ത്യന്‍ സമൂഹത്തിന്, പ്രത്യേകിച്ച് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന ഒന്നാണെന്ന് ഫൌണ്േടഷന്‍ മാനേജിംഗ് ട്രസ്റി ഡോ.എസ്. അബ്ദുള്‍ അസീസ് പറഞ്ഞു. റിസാ പ്രവര്‍ത്തകരായ ഡോ. ഭരതന്‍, നിസാര്‍ കല്ലറ, ജോര്‍ജുകുട്ടി, അബ്ദുള്‍ റഷീദ്, റഫീക് പന്നിയങ്കര എന്നിവര്‍ നേതൃത്വം നല്‍കി. ശരീഫ് പാലത്ത്, ജാഫര്‍ തങ്ങള്‍, റഫീക് തിരുവാഴാംകുന്ന്, ഫര്‍സാനാ അസീസ് എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. പ്രദര്‍ശനത്തില്‍ വിവിധ റിസാ പ്രവര്‍ത്തനങ്ങളും യാരാ സ്കൂള്‍ കുട്ടികള്‍ തയാറാക്കിയ പോസ്ററുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട.് കൂടാതെ സന്ദര്‍ശകര്‍ക്കായി ഒരു സമ്മാനപദ്ധതിയുമുണ്ട്. മലയാളം, ഇംഗ്ളീഷ്, ഹിന്ദി, അറബി എന്നീ ഭാഷകളിലൊന്നില്‍ എഴുതുന്ന ഏറ്റവും നല്ല ലഹരിവിരുദ്ധ സന്ദേശവാചകത്തിന് സമാപനദിവസം സമ്മാനവും നല്‍കും. രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ രണ്ടു വരെയാണ് സന്ദര്‍ശന സമയം. റമദാന്‍ 15-വരെ ഇതു തുടരും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍