ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം വി​ത​ച്ച ക​ട്ടി​പ്പാ​റ​യി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ അ​ടി​യ​ന്തി​ര സ​ഹാ​യം
Tuesday, July 10, 2018 11:18 PM IST
കു​വൈ​ത്ത് സി​റ്റി: ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​ര​ന്തം വി​ത​ച്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​ട്ടി​പ്പാ​റ​യി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ അ​ടി​യ​ന്തി​ര സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. ഉ​രു​ൾ​പൊ​ട്ടി​യ മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ ജീ​വ​ഹാ​നി നേ​രി​ട്ട വെ​ട്ടി ഒ​ഴി​ഞ്ഞ തോ​ട്ട​ത്തി​ലെ സ്കൂ​ളി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ, ക​ട്ടി​പ്പാ​റ​യി​ലെ ഷെ​ൽ​റ്റ​റി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ, ച​മ്മ​ൽ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ എ​ന്നീ നാ​ൽ​പ​തു കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​ടി​യ​ന്തി​ര സ​ഹാ​യം ന​ൽ​കി​യ​ത്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ന​ജീ​ബ്.​ടി.​കെ, ര​ക്ഷാ​ധി​കാ​രി ഹ​മീ​ദ് കേ​ളോ​ത്ത്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​ഷ്റ​ഫ് ക​ണ്ടി, കാ​രു​ണ്യം സെ​ക്ര​ട്ട​റി ശി​വ​ദാ​സ് പി​ലാ​ക്കാ​ട്ട്, സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജി​നീ​ഷ്, അ​സോ​സി​യേ​ഷ​ൻ മു​ൻ ഭാ​ര​വാ​ഹി ശ​ശി​ധ​ര​ൻ കോ​വി​ലേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​ട്ടി​പ്പാ​റ​യി​ലെ എ​ല്ലാ പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ