കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ് മേ​യ്ദി​നാ​ഘോ​ഷം : വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍; ഇ​ന്ന് പ​താ​ക​ദി​നം
Sunday, April 28, 2024 7:09 AM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത​യി​ലെ തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​മാ​യ കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റി​ന്‍റെ (കെ​എ​ല്‍എം) ആ​ഭി​മു​ഖ്യ​ത്തി​ല്‍ മേ​യ്ദി​ന​ത്തി​ല്‍ ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന വ​ര്‍ണാ​ഭ​മാ​യ റാ​ലി​യും മ​ഹാ​സം​ഗ​മ​വും ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന​ട​ത്തും. ഇ​തി​നൊ​രു​ക്ക​മാ​യി ഇ​ന്ന് എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും പ​താ​ക​ദി​ന​മാ​യി ആ​ച​രി​ക്കും. ഇ​തി​ന്‍റെ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍ ന​ട​ത്തും.

30ന് ​മാ​ര്‍ യൗ​സേ​പ്പി​താ​വി​ന്‍റെ ഛായാ​ചി​ത്ര​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ളം​ബ​ര ജാ​ഥ മ​ണി​മ​ല ഫൊ​റോ​ന​യി​ലെ ക​രി​മ്പ​ന​ക്കു​ളം യൂ​ണി​റ്റി​ല്‍നി​ന്നും രാ​വി​ലെ 8.30ന് ​ആ​രം​ഭി​ക്കും. അ​തി​രൂ​പ​ത​യു​ടെ വി​വി​ധ പ​ള്ളി​ക​ളി​ല്‍നി​ന്ന് സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​തി​രൂ​പ​താ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ന്പോ​ൾ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വ​ര്‍ഗീ​സ് താ​ന​മാ​വു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍കും.

മേ​യ്ദി​ന​ത്തി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ച​ങ്ങ​നാ​ശേ​രി അ​ര​മ​ന​പ്പ​ടി​ക്ക​ല്‍നി​ന്നും ആ​രം​ഭി​ക്കു​ന്ന റാ​ലി വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. അ​തി​രൂ​പ​ത​യി​ലെ മു​ഹ​മ്മ, പു​ളി​ങ്കു​ന്ന്, എ​ട​ത്വ, ആ​ല​പ്പു​ഴ, ച​മ്പ​ക്കു​ളം, കു​ട​മാ​ളൂ​ര്‍, അ​തി​ര​മ്പു​ഴ, കോ​ട്ട​യം, മ​ണി​മ​ല, നെ​ടും​കു​ന്നം, കു​റു​മ്പ​നാ​ടം, തു​രു​ത്തി, തൃ​ക്കൊ​ടി​ത്താ​നം, ച​ങ്ങ​നാ​ശേ​രി തു​ട​ങ്ങി​യ 14 ഫൊ​റോ​ന​ക​ളി​ല്‍നി​ന്നു​ള്ള കെ​എ​ല്‍എം അം​ഗ​ങ്ങ​ള്‍ റാ​ലി​യി​ല്‍ അ​ണി​നി​ര​ക്കും. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും ബാ​ന്‍ഡ് മേ​ള​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ലൂ​ടെ എ​സ്ബി കോ​ള​ജി​ലെ ആ​ര്‍ച്ച്ബി​ഷ​പ് കാ​വു​കാ​ട്ട് ഹാ​ളി​ല്‍ എ​ത്തി​ച്ചേ​രും.

തു​ട​ര്‍ന്നു ന​ട​ക്കു​ന്ന തൊ​ഴി​ലാ​ളി മ​ഹാ​സം​ഗ​മം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പു​ര​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​എ​ല്‍എം യു​ടി​എ ചെ​യ​ര്‍മാ​ന്‍ ജോ​സ​ഫ് ജൂ​ഡ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മി​ക​ച്ച വ​നി​താ സം​രം​ഭ​ക ജി​ലു​മോ​ള്‍ മ​രി​യ​റ്റ് തോ​മ​സി​നെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ക്കും. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ വ​ട​ക്കേ​ക​ളം, സ​ണ്ണി അ​ഞ്ചി​ല്‍, ജോ​ളി നാ​ല്പ​താം​ക​ളം, സാ​ബു കോ​യി​പ്പ​ള്ളി, മി​നി റോ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മി​ക​വ് പു​ല​ര്‍ത്തി​യ യൂ​ണി​റ്റ്, സ്വ​യം​സ​ഹാ​യ സം​ഘം, മി​ക​ച്ച റാ​ലി എ​ന്നി​വ​യ്ക്കു​ള്ള സ​മ്മാ​നം സ​മ്മേ​ള​ന​ത്തി​ല്‍ ന​ല്‍കും. കെ​എ​ല്‍എം എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ്, കെ​എ​ല്‍എം ലേ​ബ​ര്‍ അ​വാ​ര്‍ഡ് എ​ന്നി​വ ന​ല്‍കി മ​ക​ച്ച പ്ര​വ​ര്‍ത്ത​ക​രെ ആ​ദ​രി​ക്കും. ജോ​ളി നാ​ല്പ​താ​ക​ളം, വി​ജി സെ​ബാ​സ്റ്റ്യ​ന്‍, ജോ​സ​ഫ് ജോ​ണ്‍, സ​ജി​മോ​ന്‍ ജോ​ര്‍ജ്, അ​ന്ന​മ്മ ഷാ​ജി എ​ന്നി​വ​ര്‍ വി​വി​ധ ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍മാ​രാ​യി ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കു​ന്നു.

പാ​ര്‍ക്കിം​ഗ് ക്ര​മീ​ക​ര​ണം

മേ​യ്ദി​ന റാ​ലി​ക്കാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​വ​ര്‍ അ​ര​മ​ന​പ്പ​ടി​യി​ലോ റെ​യി​ല്‍വേ ജം​ഗ്ഷ​നി​ലോ പ്ര​വ​ര്‍ത്ത​ക​രെ ഇ​റ​ക്കി​യ​തി​നു​ശേ​ഷം എ​സ്ബി കോ​ള​ജ് ഗ്രൗ​ണ്ട്, എ​കെ​എം സ്‌​കൂ​ള്‍ ഗ്രൗ​ണ്ട്, ബൈ​പാ​സ് റോ​ഡ് സൈ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യേ​ണ്ട​താ​ണ്. വ​ലി​യ ബ​സു​ക​ള്‍ ബൈ​പാ​സ് റോ​ഡ് സൈ​ഡി​ല്‍ പാ​ര്‍ക്ക് ചെയ്യണം.