വ​ജ്ര​ജൂ​ബി​ലി സ​മാ​പ​ന​വും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളും
Sunday, April 28, 2024 5:36 AM IST
വെ​ച്ചൂ​ച്ചി​റ: മ​ണ്ണ​ടി​ശാ​ല സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ വ​ജ്ര ജൂ​ബി​ലി സ​മാ​പ​ന​വും ഇ​ട​വ​ക മ​ധ്യ​സ്ഥ​ൻ വിശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളും ഇ​ന്നു​മു​ത​ൽ മേ​യ്‌ അ​ഞ്ചു​വ​രെ ന​ട​ക്കും.

ഇ​ന്നു രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കൊ​ടി​യേ​റ്റ് - ഫാ. ​തോ​മ​സ് ക​ല്ലു​പു​ര​യ്ക്ക​ൽ. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ 60 വ​യ​സ് ക​ഴി​ഞ്ഞ​വ​രെ ആ​ദ​രി​ക്കും. 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സ​ൺ‌​ഡേ സ്കൂ​ൾ വാ​ർ​ഷികം.

മേ​യ് ഒ​ന്നി​ന് വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ര​ഞ്ജി​ത് ആ​ലു​ങ്ക​ൽ. ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ഏ​ബ്ര​ഹാം കൊ​ച്ചു​വീ​ട്ടി​ൽ.

മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ. ​മാ​ത്യു മൂ​ല​യി​ൽ, ഫാ. ​മാ​ത്യു പു​ത്ത​ൻ​പീ​ടി​ക​യി​ൽ, ഫാ. ​ജ​സ്റ്റി​ൻ ഓ​ലി​ക്ക​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്തി​ൽ മു​ന്നി​ന്മേ​ൽ കു​ർ​ബാ​ന, തു​ട​ർ​ന്ന് സ​മ്മാ​ന​ക്കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ്, രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ. നാ​ലി​ന് വൈ​കു​ന്നേ​രം ആ​റി​ന് പ​രു​വ കു​രി​ശു​പ​ള്ളി​യി​ൽ സ​ന്ധ്യ​ാന​മ​സ്കാ​രം - ഫാ. ​സ്ക​റി​യ വ​ട്ട​മ​റ്റം. വ​ച​ന​സ​ന്ദേ​ശം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ. തു​ട​ർ​ന്ന് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​ക്ക് തി​രു​നാ​ൾ റാ​സ.

അ​ഞ്ചി​ന് രാ​വി​ലെ 9.30ന് ​തി​രു​വ​ല്ല അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.