പെ​സ​ഹാ ദി​ന​ത്തി​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് കൊ​ടി​ക്കു​ന്നി​ല്‍
Thursday, March 28, 2024 11:47 PM IST
ചെ​ങ്ങ​ന്നൂ​ര്‍: മാ​വേ​ലി​ക്ക​ര ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് ചെ​ങ്ങ​ന്നൂ​രി​ലെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം പെ​സ​ഹാ അ​പ്പം മു​റി​ച്ചാ​ണ് ഇ​ന്ന​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. ചെ​ങ്ങ​ന്നൂ​ര്‍ പ​ഴ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ ന​ട​ന്ന പ്ര​സി​ദ്ധ​മാ​യ അ​വ​ല്‍ നേ​ര്‍​ച്ച ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ര​ക്ഷാ​ധി​കാ​രി റ​വ. ഡോ. ​ഏ​ബ്ര​ഹാം ഇ​ഞ്ച​ക്ക​ലോ​ടി കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ​യി​ല്‍​നി​ന്ന് നേ​ര്‍​ച്ച സ്വീ​ക​രി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് മു​ക്ക​ത്ത് കു​ടും​ബാം​ഗ​മാ​യ ഒ​രു വ​യോ​ധി​ക പെ​സ​ഹാ ദി​ന​ത്തി​ല്‍ ദേ​വാ​ല​യ​ത്തി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ള്‍​ക്ക് അ​വ​ല്‍ ന​ല്‍​കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് പി​ല്‍​ക്കാ​ല​ത്ത് ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന അ​വ​ല്‍ നേ​ര്‍​ച്ച​യാ​യി മാ​റി​യ​ത്. ചെ​ങ്ങ​ന്നൂ​ര്‍ എ​സ്എ​ന്‍​ഡി​പി യോ​ഗം 97 ന​മ്പ​ര്‍ ശാ​ഖ​യു​ടെ കീ​ഴി​ലു​ള്ള ഗു​രു​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ വാ​ര്‍​ഷി​ക മ​ഹോ​ത്സ​വ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു.