എ​ട​ത്വ പാ​ല​ത്തി​ൽ ടെ​ലി​ഫോ​ണ്‍ കു​ഴ​ലു​ക​ള്‍ മാ​ർ​ഗ​ത​ട​സമാകുന്നു
Wednesday, April 24, 2024 4:51 AM IST
എ​ട​ത്വ: എ​ട​ത്വ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളി​ലൂ​ടെ ചേ​ര്‍​ന്നുക​ട​ന്നു​പോ​കു​ന്ന ടെ​ലി​ഫോ​ണ്‍ കേ​ബി​ളു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഇ​രു​മ്പ് കു​ഴ​ലു​ക​ള്‍ മാ​റ്റിസ്ഥാ​പി​ക്കു​വാ​ന്‍ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫി​സി​ലേ​ക്ക് നി​ര്‍​ദേശം ന​ല്കി​യി​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും അ​ത് മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ന്നു.

പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളി​ലാ​യി കോ​ള​ജ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വി​ദ്യാ​ഭ്യാ​സസ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്ള​തി​നാ​ല്‍ പ്ര​തി​ദി​നം നൂ​റുക​ണ​ക്കി​ന് ആ​ളു​ക​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ നി​ല​വി​ല്‍ ത​ന്നെ ശ​ക്ത​മാ​യ ഗ​താ​ഗ​തക്കുരു​ക്കാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.

പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​നകേ​ന്ദ്ര​മാ​യ എ​ട​ത്വ പ​ള്ളി തിരുനാ​ളി​ന് ഇ​നി​യും നാ​ലു ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. എ​ട​ത്വ പ​ള്ളി തിരുനാ ളി​ന് ല​ക്ഷ​ക​ണ​ക്കി​നു തീ​ര്‍​ഥാ​ട​ക​രാ​ണ് അ​യ​ല്‍സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് എ​ത്തു​ന്ന​ത്. കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ർ​ക്ക് ചെ​യ്ത​തി​നുശേ​ഷം കാ​ല്‍​ന​ട​യാ​യാണ് തീ​ര്‍​ഥാ​ട​ക​ര്‍ പ​ള്ളി​യി​ലെ​ത്തു​ന്ന​ത്. ക​ഷ്ടി​ച്ച് ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍​ക്കു മാ​ത്രം പോ​കാ​ന്‍ വീ​തിയുള്ള പാ​ല​ത്തി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.

കേ​ബി​ള്‍ പൈ​പ്പു​ക​ള്‍ നീ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് തിരുനാള്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തം​ഗം പി.​സി. ജോ​സ​ഫ് ക​ള​ക്ട​ര്‍​ക്കു നി​വേ​ദ​നം ന​ല്കി​യി​രു​ന്നു. അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഇ​പ്പോ​ള്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​നപാ​ത​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ അ​ട​ങ്ക​ല്‍ തു​ക 70.75 കോ​ടി രൂ​പ​യാ​യി​രു​ന്നു.

ഒ​രുവ​ര്‍​ഷം കൊ​ണ്ട് ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ക​യും പ​രി​പാ​ല​ന കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു. ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ അ​ട​ങ്ക​ല്‍ തു​ക 46.40 കോ​ടി രൂ​പ​യാ​ണ്. ബ​ഗോ​റ ക​ണ്‍​സ്ട്ര​ക‌്ഷ​ന്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ആ​ണ് ക​രാ​ര്‍ ഏ​റ്റെ​ടു​ക്കു​ക​യും നി​ര്‍​മാ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തത്. പ​രി​പാ​ല​ന കാ​ലാ​വ​ധി 2025 ഡി​സം​ബ​ര്‍ ഒന്നിന് ​അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് എ​ട​ത്വ വി​ക​സ​നസ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള​യ്ക്കു കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യര്‍ ന​ല്കി​യ വി​വ​ര​ാവ​കാ​ശരേ​ഖ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ട​ത്വ പാ​ല​ത്തി​ന്‍റെ വ​ശ​ത്ത് ന​ട​പ്പാ​ത നി​ര്‍​മി​ക്കു​ന്ന പ്ര​വൃത്തി മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​യ​തി​ന്‍റെ ചു​മ​ത​ല കെ​ആ​ര്‍​എ​ഫ്ബി ആ​ല​പ്പു​ഴ​യ്ക്കാ​ണ് അ​തി​നു മു​ന്നോടി​യാ​യി​ട്ടാ​ണ് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളി​ലൂ​ടെ ചേ​ര്‍​ന്ന് ക​ട​ന്നുപോ​കു​ന്ന ടെ​ലി​ഫോ​ണ്‍ കേ​ബി​ളു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഇ​രു​മ്പ് കു​ഴ​ലു​ക​ള്‍ മാ​റ്റിസ്ഥാ​പി​ക്കാ​ന്‍ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് (കെ​ആ​ര്‍​എ​ഫ്ബി) ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫി​സി​ലേ​ക്കു നി​ര്‍​ദേശം ന​ല്കി​യ​ത്.