ഒ​മാ​നി​ലെ പ്ര​ള​യ​സ്ഥ​ല​ത്തു​നി​ന്ന് അ​ശ്വി​ൻ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി
Wednesday, April 24, 2024 4:51 AM IST
അന്പല​പ്പു​ഴ: ഒ​മാ​നി​ലെ താ​മ​സസ്ഥ​ല​ത്തെ പ്ര​ള​യ​ജ​ല​ത്തി​ൽ മ​ര​ണം മു​ഖാ​മു​ഖം ക​ണ്ട ഓ​ർ​മ​ക​ളു​മാ​യി അ​ശ്വി​ൻ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ടൈ​റ്റ(അ​മ്പി​ളി)​സി​ന്‍റെ മൂ​ത്തമ​ക​ൻ അ​ശ്വി​ൻ (27) ആ​ണ് ദു​ര​ന്ത​മു​ഖ​ത്തുനി​ന്ന് ഇ​ന്ന​ലെ പു​ന്ന പ്ര​യി​ലെ വ​സ​തി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

മ​തി​ൽ ഇ​ടി​ഞ്ഞുവീ​ണു കാ​ലു​ക​ളു​ടെ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ യു​വാ​വി​ന് നീ​ണ്ടവി​ശ്ര​മം അ​ത്യാ​വ​ശ്യ​മാ​ണ്. ക​ഴി​ഞ്ഞ 14 നാ​ണ് ലെ​യ്ത്ത് വ​ർ​ക്‌ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രാ​യ അ​ശ്വി​ൻ കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ സു​നി​ൽ കു​മാ​ർ, റോ​ബി​ൻ എ​ന്നി​വ​ർ താ​മ​സി​ച്ച സ്ഥ​ല​ത്തേ​ക്ക് ക​ട​ൽ ഇ​ര​മ്പ​ൽ പോ​ലെ മ​ഴവെ​ള്ളം കു​തി​ച്ചെ​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ന് വെ​ളി​യി​ലേക്കു ചാ​ടി​യ ഇ​വ​ർ ഗെ​യ്റ്റ് അ​ട​യ്ക്കാ​ൻ ശ്ര​മി​ക്ക​വേ ഇ​ര​ച്ചെ​ത്തി​യ വെ​ള്ള​ത്തി​ന്‍റെ ശ​ക്തി​യി​ൽ കു​റ്റ​ൻ മ​തി​ൽ ഇ​ടി​ഞ്ഞുവീ​ണു.

റോ​ബി​ൻ, ആ​ശ്വി​നെ വ​ലി​ച്ചുമാ​റ്റി​യെ​ങ്കി​ലും വ​ലി​യ ക​ഷ​ണ​ങ്ങ​ൾ കാ​ലി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ള്ള​ത്തി​ൽ വീ​ണ അ​ശ്വി​ൻ ഒ​ടി​ഞ്ഞ കാ​ലു​മാ​യി നീ​ന്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി. ഇ​തി​നി​ട​യി​ൽ ഒ​ഴു​കി​യെ​ത്തി​യ കാ​റി​നു പി​ന്നി​ൽ പി​ടി​ച്ചു തൂ​ങ്ങിക്കിട​ന്നു. റോ​ബി​നും മ​റ്റൊ​രു മ​തി​ലി​ൽ ക​യ​റി. എ​ന്നാ​ൽ, ഇ​വ​ർ​ക്ക് എ​ല്ലാ​വ​ർ​ക്കും ഏ​റെ പ്രിയ​പ്പെ​ട്ട​വ​നാ​യി​രു​ന്ന സു​നി​ൽ മ​തി​ലി​നു അ​ടി​യി​ൽ​പ്പെ​ട്ടു പോ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ മ​തി​ൽ നീ​ക്കം ചെ​യ്ത​പ്പോ​ൾ മ​ണ്ണി​ന​ടി​യി​ൽനി​ന്നാ​ണ് സു​നി​ലി​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. അ​തു പ​റ​ഞ്ഞ​പ്പോ​ൾ അ​ശ്വി​ന്‍റെ ക​ണ്ഠമി​ട​റി ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന പ്ര​ദേ​ശം മു​ഴു​വ​ൻ പ്ര​ള​യ​ജ​ലം നി​റ​ഞ്ഞി​രു​ന്നു.

വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന രേ​ഖ​ക​ൾ അ​ട​ക്ക​മു​ള്ള ബാ​ഗു​ക​ൾ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം ഒ​ഴു​കി​പ്പോ​യി. പി​ന്നീ​ട് മ​ഴ ശ​മി​ച്ച​പ്പോ​ൾ കൂ​ട്ടു​കാ​രാ​ണ് ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. ഒ​മാ​നി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ചി​കി​ൽ​സ​യ്ക്കുശേ​ഷം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ഇ​ട​പെ​ട​ലി​നെത്തുട​ർ​ന്നു എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഇ​വ​രെ ജോ​ലി​ക്കു കൊ​ണ്ടു​പോ​യ ആളു​ടെ ന​ല്ല മ​ന​സു​കൊ​ണ്ടാ​ണ് ആ​ശു​പ​ത്രി ബി​ല്ല് തീ​ർ​ക്കാ​നാ​യ​ത്.

സ​ർ​ക്കാ​രി​ൽനി​ന്ന് യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ല്ലെ​ന്നു കു​ടു​ംബം പ​റ​ഞ്ഞു. പ​ഠി​ത്തം ക​ഴി​ഞ്ഞു മ​ത്സ്യബ​ന്ധ​ന​ത്തി​നു പോ​യി​രു​ന്ന അ​ശ്വി​ൻ ഒ​മ്പ​തു​മാ​സം മു​മ്പാ​ണ് വീ​ട്ടി​ലെ ദാ​രി​ദ്ര്യം മാ​റ്റാ​ൻ ഒ​മാ​നി​ൽ ജോ​ലി തേ​ടി പോ​യ​ത്. 2018ലെ ​പ്ര​ള​യ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യ മ​ത്സ്യത്തൊഴി​ലാ​ളി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു ഈ ​യു​വാ​വ്. പി​താ​വ് അ​മ്പി​ളി​യും മ​ത്സ്യത്തൊഴി​ലാ​ളി​യാ​ണ്. അ​ശ്വി​ന് ന​ഴ്സിംഗിനു ​പ​ഠി​ക്കു​ന്ന ര​ണ്ടു സഹോദരി കളുണ്ട്.