ആ​രി​ഫി​ന്‍റെ വി​ജ​യം മ​ത​നി​ര​പേ​ക്ഷ​ത​യ്ക്ക് അ​നി​വാ​ര്യ​മെ​ന്ന് ഡോ.​കെ. ടി. ​ജ​ലീ​ൽ
Wednesday, April 24, 2024 4:51 AM IST
കാ​യം​കു​ളം: മു​സ്‌ലിം ലീ​ഗി​ന്‍റെ പ​ച്ച​ക്കൊ​ടി സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത രാ​ഹു​ൽ​ഗാ​ന്ധി​ക്ക് മു​സ്‌ലിം ന്യൂ​ന​പ​ക്ഷ​ത്തെ എ​ങ്ങ​നെ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഡോ. കെ.ടി. ജ​ലീ​ൽ എംഎ​ൽഎ. ​കാ​യം​കു​ളം കു​റ്റി​ത്തെ​രു​വി​ൽ എ.എം. ആ​രി​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ജ​ലീ​ൽ.

ന​രേ​ന്ദ്ര​മോ​ദി ഒ​രി​ക്ക​ൽ കൂ​ടി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ രാ​ജ്യം ഹി​ന്ദു രാ​ഷ്ട്ര​മാ​യി പ്ര​ഖ്യാ​പി​ക്കും. മു​ന്നൊ​രു​ക്ക​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തി​ന്‍റെ പേ​രുമാ​റ്റി. സിഎഎ ​ന​ട​പ്പാ​ക്കി മു​സ്‌ലിം ഭൂ​രി​പ​ക്ഷ​മു​ള്ള കാ​ശ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തുക​ള​ഞ്ഞ മോ​ദി ഹി​മാ​ച​ൽ പ്ര​ദേ​ശി​ന്‍റെ പ​ദ​വി നി​ല​നി​ർ​ത്തി. വി​വാ​ഹമോ​ച​നം ന​ട​ത്തു​ന്ന മു​സ്‌ലീമി​നെ ക്രി​മി​ന​ൽ കേ​സി​ൽപ്പെടു​ത്തി ജ​യി​ലി​ല​ട​യ്ക്കു​ന്ന മു​ത്ത​ലാ​ക്ക് പാ​സാ​ക്കി.

മ​റ്റു മ​ത​സ്ഥ​രു​ടെ വി​വാ​ഹ​മോ​ച​ന​ത്തി​ന് സി​വി​ൽ നി​യ​മം നി​ല​നി​ർ​ത്തു​ന്ന​ത് കൃ​ത്യ​മാ​യ മു​സ്‌ലിം വി​രു​ദ്ധ​ത​യാ​ണെ​ന്നും എ​ൻഐഎ ഭേ​ദ​ഗ​തി​യ​ട​ക്കം ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ പോ​രാ​ടി​യ ആ​രി​ഫി​ന്‍റെ വി​ജ​യം മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​ക​ൾ​ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്നും ഡോ.​ കെ.ടി. ​ജ​ലീ​ൽ പ​റ​ഞ്ഞു. എ​ൽ​ഡിഎ​ഫ് നേ​താ​ക്ക​ന്മാ​രാ​യ എ. ​ഷാ​ജ​ഹാ​ൻ, ശി​വ​ദാ​സ​ൻ, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.