അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി ഇ​രു​മ്പു​തൂ​ണ്
Wednesday, March 27, 2024 11:56 PM IST
ചേ​ര്‍​ത്ത​ല: പാ​ത​യോ​ര​ത്തെ ഇ​രു​മ്പു​തൂ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. ചേ​ര്‍​ത്ത​ല-ആ​ല​പ്പു​ഴ റോ​ഡി​ല്‍ എ​ക്സ് റേ ആ​ശു​പ​ത്രി​ക്ക് എ​തി​ര്‍​വ​ശ​ം റോ​ഡ​രു​കി​ലെ ഇ​രു​മ്പു തൂ​ണാ​ണ് വാ​ഹ​ന​ങ്ങ​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും അ​പ​ക​ടഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​ത്.

റോ​ഡി​ന് പ​ടി​ഞ്ഞാ​റ് ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ്റ്റോപ്പിനടു​ത്ത് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റോ​ഡി​ലേ​ക്ക് ച​രി​ഞ്ഞു നി​ൽ​ക്കു​ന്ന ഇ​രു​മ്പ് പൈ​പ്പി​ല്‍ ത​ട്ടാ​തെ വേ​ണം വാ​ഹ​ന​ങ്ങ​ള്‍​ക്കു ക​ട​ന്നു​പോ​കാ​ന്‍. വേ​ഗ​ത്തി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ടു​ത്തു​വ​രു​മ്പോ​ള്‍ മാ​ത്ര​മാ​ണ് റോ​ഡി​നു ത​ട​സ​മാ​യി ഇ​രു​മ്പു തൂ​ണ്‍ ശ്ര​ദ്ധ​യി​ല്‍​പ്പെടു​ക. അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന ഇ​ത് എ​ത്ര​യും വേ​ഗം മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.