വി​ശു​ദ്ധ നി​ക്കോ​ളാ​സ് ദേ​വാ​ല​യ തി​രു​നാ​ളി​ന് ഇ​ന്ന് സ​മാ​പ​നം
Sunday, May 5, 2024 6:27 AM IST
വി​ഴി​ഞ്ഞം : പ്ര​മു​ഖ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കൊ​ച്ചെ​ട​ത്വ വി​ശു​ദ്ധ നി​ക്കോ​ളാ​സ് ദേ​വാ​ല​യ​ത്തി​ലെ സ​ഹ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും. ഇ​ന്ന​ല​ത്തെ​സ​ന്ധ്യാ​വ​ന്ദ​നം പ്രാ​ർ​ഥ​ന​യ്ക്ക് ക​ർ​ദി​നാ​ൾ ആ​ന്‍റ​ണി പൂ​ല മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

റ​വ.​ഡോ.​എ.​ആ​ർ.​ജോ​ൺ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് അ​ശ്വാ​രൂ​ട​രു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടെ ദീ​പാ​ലം​കൃ​ത​മാ​യ തേ​രി​ൽ വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദി​ക്ഷ​ണം ന​ട​ന്നു . ഇ​ന്ന​ല​ത്തെ സ​ന്ധ്യ വ​ന്ദ​ന പ്രാ​ർ​ഥ​ന​യ്ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ വി​ശു​ദ്ധ​ന്‍റെ മാ​ധ്യ​സ്ഥം തേ​ടി പ​ള്ളി​യി​ൽ എ​ത്തി​യി​രു​ന്നു.

ഇ​ന്ന് ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി ക​ർ​ദി​നാ​ൾ ആ​ന്‍റ​ണി പൂ​ല ( ഹൈ​ദ​രാ​ബാ​ദ് അ​തി​രൂ​പ​ത ) മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തേ​രെ​ടു​പ്പ്. തി​രു​നാ​ൾ സ​മൂ​ഹ ദി​വ്യ​ബ​ലി (ത​മി​ഴ്) റ​വ. ഡോ. ​പീ​റ്റ​ർ റെ​മി​ജി​യു​സ് മു​ഖ്യ​കാ​ർ​മി​ക​നാ​കും.

വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ൽ സ​മൂ​ഹ ദി​വ്യ​ബ​ലി തി​രു​വ​ന​ന്ത​പു​രം മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് ജെ ​നെ​റ്റോ മു​ഖ്യ കാ​ർ​മി​ക​നാ​കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി റ​വ. ഡോ.​ഗ്ലാ​ഡി​ൻ അ​ല​ക്സ്, സ​ഹ വി​കാ​രി വി​നീ​ത് പോ​ൾ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പു​ഷ്പം ക്ലീ​റ്റ​സ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി സി​സി​ലി എ​ഡ്ഗ​ർ, മീ​ഡി​യ ക​ൺ​വീ​ന​ർ സ്റ്റെ​ജി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.