ഉ​ഷ്ണ ത​രം​ഗ സാ​ധ്യ​ത: മൃ​ഗ​ശാ​ല​യി​ല്‍ കൂ​ടു​ത​ല്‍ സ​ജ്ജീ​ക​ര​ണം
Sunday, May 5, 2024 6:23 AM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ഷ്ണ ത​രം​ഗ സാ​ധ്യ​താ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ന്ദ്ര മൃ​ഗ​ശാ​ല അ​ഥോ​റ​റ്റി പു​തു​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ല്‍ മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി കൂ​ടു​ത​ല്‍ മാ​റ്റ​ങ്ങ​ള്‍‌.

വേ​ന​ല്‍​ക്കാ​ല​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ല്‍ ത​ന്നെ വി​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഉ​ഷ്ണ ത​രം​ഗ സാ​ധ്യ​ത വ​ന്ന​തോ​ടെ കു​ര​ങ്ങു​ക​ള്‍‌, മു​ള്ള​ന്‍​പ​ന്നി, പ​ന്നി​ക്ക​ര​ടി, ഹി​മാ​ല​യ​ന്‍ ക​ര​ടി എ​ന്നീ മൃ​ഗ​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തി​ല്‍ ജ​ലാം​ശം കൂ​ടു​ത​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഫ്രീ​സ​റി​ല്‍ ത​ണു​പ്പി​ച്ച് ഐ​സ് ഫ്രൂ​ട്ടി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് ഇ​പ്പോ​ള്‍ ന​ല്‍​കു​ന്ന​ത്.

എ​ല്ലാ മൃ​ഗ​ങ്ങ​ളു​ടെ​യും കു​ടി​വെ​ള്ള​ത്തി​ല്‍ ധാ​തു​ല​വ​ണ​ങ്ങ​ള്‍ കൂ​ടെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൃ​ഗ​ങ്ങ​ള്‍​ക്ക് വി​ശ്ര​മി​ക്കാ​നും മ​റ​ഞ്ഞി​രി​ക്കാ​നും തെ​ങ്ങോ​ല​യി​ലും പ​ന​യോ​ല​യി​ലും നി​ര്‍​മി​ച്ച താ​ത്കാ​ലി​ക ത​ണ​ല്‍​ക്കു​ടു​ക​ളും ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ടു​വ, സിം​ഹം, പ​ന്നി​ക്ക​ര​ടി, ഹി​മാ​ല​യ​ന്‍ ക​ര​ടി എ​ന്നി​വ​യു​ടെ കൂ​ടു​ക​ളി​ല്‍ ജ​ലം സ്പ്രേ ​ചെ​യ്യു​ന്ന വാ​ട്ട​ര്‍ മി​സ്റ്റ് സം​വി​ധാ​ന​വും, അ​മേ​രി​ക്ക​ന്‍ റി​യ​പ​ക്ഷി​ക​ള്‍‌, പു​ള്ളി​പ്പു​ലി, നീ​ല​ക്കാ​ള, ശ​ല​ഭോ​ദ്യാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്പ്രി​ങ്ക്ള​ര്‍ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം ചീ​റ്റു​ന്ന സം​വി​ധാ​ന​വും വേ​ന​ലി​ന്‍റെ തു​ട​ക്ക​ത്തി​ല്‍​ത്ത​ന്നെ സ്ഥാ​പി​ച്ചി​രു​ന്നു. പാ​മ്പി​ന്‍​കൂ​ടു​ക​ളി​ല്‍ എ​യ​ര്‍ ക​ണ്ടീ​ഷ​ണ​ര്‍ സം​വി​ധാ​ന​ത്തി​ന് പു​റ​മെ ഫാ​നു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.