വി​ഴി​ഞ്ഞം ഫ​യ​ർ സ്റ്റേ​ഷ​നു തി​രി​ച്ച​ടി​യാ​യി ടെലഫോൺ പരിഷ്കാരം..!

എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ർ

വി​ഴി​ഞ്ഞം: ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ പു​തി​യ ടെ​ല​ഫോ​ൺ പ​രി​ഷ് കാ​രം വി​ഴി​ഞ്ഞം ഫ​യ​ർ സ്റ്റേ​ഷ​നു തി​രി​ച്ച​ടി​യാ​യി. വൈദ്യുതി നിലച്ചാൽ ഫോ​ണു​ക​ൾ നി​ശ്ച​ല​മാ​കും. സേ​വ​നം ആ​വ​ശ്യ​പ്പെ​ട്ടു വി​ളി​ക്കു​ന്ന പൊ​തു​ജ​നം ഇ​തു​മൂ​ലം ക​ഷ്ട​ത്തി​ലുമാകുന്നു.

ലാ​ന്‍റ് ഫോ​ണു​ക​ൾ​ക്കു പ​ക​രം സ്ഥാ​പി​ച്ച വ​യ​ർ​ലെ​സ് ഫോ​ണു​ക​ളാ​ണ് നി​ല​വി​ൽ ജ​ന​ത്തി​നു വി​ന​യാ​യ​ത്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന 101 എ​ന്ന ന​മ്പ​റി​ന്‍റെ സേ​വ​നം ന​ഷ്ട​മാ​യ​ശേ​ഷം 0471- 2480 300 എ​ന്ന ന​മ്പ​റാ​യി​രു​ന്ന ആ​വ​ശ്യ​ക്കാ​രു​ടെ ആ​ശ്ര​യം. ഇ​പ്പോ​ൾ വൈദ്യുതി നിലച്ചാൽ സ്റ്റേ​ഷനു പൊ​തു​ജ​ന​വു​മാ​യു​ള്ള ബ​ന്ധം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​കും. ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ആ​ധു​നി​ക സം​വി​ധാ​ന​മെ​ന്ന പേ​രി​ൽ അ​ധി​കൃ​ത​രു​ടെ പു​തി​യ പ​രി​ഷ്കാ​ര​മു​ണ്ടാ​യ​ത്.

നി​ല​വി​ലു​ള്ള ലാ​ന്‍റ് ഫോ​ൺ ന​മ്പ​റി​ൽ വി​ളി​ച്ചാ​ൽ കി​ട്ടാ​തെ വ​രു​മ്പോ​ൾ 101 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റു​മാ​യി ആ​വ​ശ്യ​ക്കാ​ർ ബ​ന്ധ​പ്പെ​ടും. എ​ന്നാ​ൽ ചെ​ങ്ക​ൽ ചൂ​ള​യി​ലെ ക​ൺ​ട്രോ​ൾ റൂ​മി​ൽ കി​ട്ടു​ന്ന സ​ഹാ​യാ​ഭ്യ​ർ​ഥ​ന വി​ഴി​ഞ്ഞ ത്തേ​ക്ക് കൈ​മാ​റ​ണ​മെ​ങ്കി​ൽ എ ​പ്പോ​ഴെ​ങ്കി​ലും ഇ​വി​ടു​ത്തെ ഫോ​ൺ പ്ര​വ​ർ​ത്തന ക്ഷ​മ​മാ​ക​ണം.

തി​രു​വ​ല്ലം മു​ത​ൽ അ​ടി​മ​ല​ത്തു​റ വ​രെ​യും കോ​വ​ളം മു​ത​ൽ വെ​ള്ളാ​യ​ണി ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ​രെ​യും ബാ​ല​രാ​മ​പു​രം നെ​ല്ലി​മൂ​ടി​നു സ​മീ​പ​വു​മാ​യു​ള്ള ഫ​യ​ർ​സ്റ്റേ​ഷ​ന്‍റെ വി​ശാ​ല​ മേ​ഖ​ല​യി​ൽ​നി​ന്നു നി​ര​വ​ധി സ​ഹാ​യാ​ഭ്യ​ർ​ഥ​ന​ക​ൾ ദി​നം​പ്ര​തി എ​ത്തു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

വൈ​ദ്യു​തി നി​ല​ച്ചു ഫോ​ണു​ക​ൾ നി​ശ്ച​ല​മാ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ജ​ന​സേ​വ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഡ്യൂ​ട്ടി​യി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ ക​ൺ​ട്രോ​ൾ റൂ​മി​ലും അ​തി​ർ​ത്തി വ​രു​ന്ന മേ​ഖ​ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും കൈ​മാ​റി​യാ​ണ് ഇ​പ്പോ​ൾ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യ ഫോ​ണു​ക​ളി​ൽ വി​ളി​ച്ചാ​ൽ റെ​യ്ഞ്ച് ഇ​ല്ലാ​താ​വു​ക​യോ, അ​വ​ർ മ​റ്റാ​രെ​ങ്കി​ലു​മാ​യി സം​സാ​രി​ക്കു​ക​യോ ചെ​യ്താ​ൽ കാ​ര്യ​ങ്ങ​ൾ വീ​ണ്ടുംകൈ​വി​ട്ടു​പോ​കും.

ക​ടു​ത്ത വേ​ന​ലാ​യ​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ നി​ര​വ​ധി ത​വ​ണ വൈദ്യു തി നിലച്ചു ഫോ​ണു​ക​ൾ നി​ശ്ച​ല​മാ​യി​രു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. ജൂ​ണി​ലെ മ​ൺ​സൂ​ൺ കാ​ല​ത്തു മ​ണി​ക്കൂ​റു​ക​ളോ​ളം വൈദ്യുതിയില്ലാത്ത അ​വ​സ്ഥ​യു​ണ്ടാ​കും. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ന്ന​തു​ൾ​പ്പെ​ടെ സ​ഹാ ​യ​ത്തി​നാ​യി ജ​ന​ങ്ങ​ളു​ടെ നൂ​റു​ക​ണ​ക്കി​നു കോ​ളു​ക​ളുമെത്തും.