കു​ന്നി​ടി​ച്ച് നി​ര​ത്തു​ന്ന​തി​നി​ടെ ലോ​റി​ക​ളും ഹി​റ്റാ​ച്ചി​യും പി​ടി​കൂ​ടി
Sunday, May 5, 2024 6:23 AM IST
വെ​ള്ള​റ​ട: അ​ന​ധി​കൃ​ത​മാ​യി കു​ന്നി​ടി​ച്ച് നി​ര​ത്തു​ന്ന​തി​നി​ടെ ചു​രു​ളി​യി​ല്‍ ര​ണ്ട് ടോ​റ​സ് ലോ​റി​ക​ളും ഒ​രു ഹി​റ്റാ​ച്ചി​യും പി​ടി​കൂ​ടി. ലോ​റി​ക​ളും ഹി​റ്റാ​ച്ചി​യും പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മാ​ഫി​യ സം​ഘം പോ​ലീ​സി​നെ​വി​ര​ട്ടി ലോ​റി​ക​ളു​മാ​യി ക​ട​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ത​ട​ഞ്ഞു. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ബു​ക്കു​റ​പ്പ്, എ​സ് ഐ ​മാ​രാ​യ സു​ജി​ത്ത് ജി ​നാ​യ​ര്‍, ശ​ശി​കു​മാ​ര്‍, പോ​ലീ​സു​കാ​രാ​യ അ​ജി, ജ​യ ദാ​സ് സ​ജി​ന്‍ അ​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്.

ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് മാ​ഫി​യ സം​ഘം വീ​ണ്ടും മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ശ​ക്തി​പ്രാ​പി​ച്ച​ത്. വ​ലി​യ ഹി​റ്റാ​ച്ചി​യും ടെ​റ​സ് ലോ​റി​ക​ളും ഉ​പ​യോ​ഗി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍​കൊ​ണ്ട് ഒ​രു കു​ന്ന് ഇ​ടി​ച്ച് മ​ണ്ണ് പൂ​ര്‍​ണ​മാ​യും ക​ട​ത്തു​ന്ന സം​വി​ധാ​ന​മാ​ണ് മാ​ഫി​യ സം​ഘം വ​ച്ചു​പു​ല​ര്‍​ത്തു​ന്ന​ത്. പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ള്‍ മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി​ക്ക് കൈ​മാ​റുമെന്ന് വെള്ളറട പോലീസ് പറഞ്ഞു.