ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് വീ​ടു​ക​ൾ ന​ൽ​കി യു​എ​സ്ടി
Saturday, May 4, 2024 7:08 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ര​ണ്ടു ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള 11 വ​യ​സും ആ​റ​ര വ​യ​സും പ്രാ​യ​മു​ള്ള ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ പ്ര​മു​ഖ ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ സൊ​ല്യൂ​ഷ​ൻ​സ് ക​ന്പ​നി​യാ​യ യു​എ​സ്ടി. ക​ന്പ​നി​യു​ടെ കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി സം​രം​ഭ​മാ​യ ക​രു​ത​ലോ​ടെ-​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വെ​ള്ള​നാ​ട് ബ്ലോ​ക്കി​ലെ ര​ണ്ടു കു​ട്ടി​ക​ൾ​ക്കു പു​തി​യ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

യു​എ​സ്ടി​യു​ടെ ചീ​ഫ് വാ​ല്യൂ​സ് ഓ​ഫീ​സ​റും ഗ്ലോ​ബ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​ർ ഹെ​ഡു​മാ​യ സു​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ, സി​എ​സ്ആ​ർ അം​ബാ​സ​ഡ​ർ സോ​ഫി ജാ​ന​റ്റ്, മ​റ്റു സി​എ​സ്ആ​ർ അം​ഗ​ങ്ങ​ളാ​യ വി​നീ​ത് മോ​ഹ​ന​ൻ, ല​ക്ഷ്മി സ​ര​ള​കു​മാ​രി, സു​ശീ​ർ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വീ​ടു​ക​ളു​ടെ കൈ​മാ​റ്റം.