അവസാന പന്തിൽ സിക്സർ; കാ​ർ​ത്തി​ക് മാ​ജി​ക്കി​ൽ ഇ​ന്ത്യ​ക്ക് ത്രി​രാ​ഷ്ട്ര കി​രീ​ടം
Sunday, March 18, 2018 11:21 PM IST
കൊ​ളം​ബോ: ദിനേഷ് കാ​ർ​ത്തി​ക് മാ​ജി​ക്കി​ൽ ഇ​ന്ത്യ ത്രി​രാ​ഷ്ട്ര ട്വ​ന്‍റി-20 കി​രീ​ടം ചൂ​ടി. അ​വ​സാ​ന പ​ന്തി​ൽ ജ​യി​ക്കാ​ൻ അ​ഞ്ചു റ​ൺ‌​സെ​ന്ന വെ​ല്ലു​വി​ളി കി​ടി​ല​ൻ സി​ക്സ​റി​ലൂ​ടെ മ​റി​ക​ട​ന്ന കാ​ർ​ത്തി​ക് ഇ​ന്ത്യ​ക്ക് ആ​വേ​ശ​ജ​യ​വും കി​രീ​ട​വും സ​മ്മാ​നി​ച്ചു. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 167 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി ല​ക്ഷ്യം ക​ണ്ടു. എ​ട്ടു പ​ന്തി​ൽ പു​റ​ത്താ​കാ​തെ 29 റ​ൺ​സെ​ടു​ത്ത കാ​ർ​ത്തി​ക്കാ​ണ് ഇ​ന്ത്യ​യു​ടെ കൈ​യി​ൽ​നി​ന്നും വ​ഴു​ക്കി​യ വി​ജ​യം തി​രി​ച്ചു​പി​ടി​ച്ച​ത്. മൂ​ന്നു സി​ക്സും ര​ണ്ട് ഫോ​റും കാ​ർ​ത്തി​ക്കി​ന്‍റെ ബാ​റ്റി​ൽ​നി​ന്നും പ​റ​ന്നു.

അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ വി​ജ​യ് ശ​ങ്ക​റു​ടെ തു​ഴ​ച്ചി​ൽ ഇ​ന്ത്യ​യെ തോ​ൽ​വി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട നേ​ര​ത്താ​ണ് കാ​ർ​ത്തി​ക് അ​വ​ത​രി​ച്ച​ത്. കാ​ർ​ത്തി​ക് ക്രീ​സി​ലെ​ത്തു​മ്പോ​ൾ ര​ണ്ടോ​വ​റി​ൽ ഇ​ന്ത്യ​ക്ക് ജ​യി​ക്കാ​ൻ 34 റ​ൺ​സാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. നേ​രി​ട്ട ആ​ദ്യ പ​ന്ത് ത​ന്നെ കാ​ർ​ത്തി​ക് വേ​ലി​ക്കെ​ട്ടി​നു മു​ക​ളി​ലൂ​ടെ പ​റ​ത്തി. റൂ​ബ​ൽ ഹു​സൈ​ന്‍റെ ര​ണ്ടാം പ​ന്ത് ഫോ​ർ. മൂ​ന്നാം പ​ന്തി​ൽ വീ​ണ്ടും സി​ക്സ്. നാ​ലാം പ​ന്തി​ൽ റൂ​ബ​ൽ ഹു​സൈ​ന്‍റെ സ്ലോ ​ബോ​ൾ കാ​ർ​ത്തി​ക്കി​നെ ക​ബി​ളി​പ്പി​ച്ചു. എ​ന്നാ​ൽ അ​ഞ്ചാം പ​ന്തി​ൽ ര​ണ്ടു റ​ൺ​സും റൂ​ബ​ലി​ന്‍റെ അ​വ​സാ​ന പ​ന്തി​ൽ വീ​ണ്ടു​മൊ​രു കി​ടി​ല​ൻ സി​ക്സ​റും കൂ​ടി കാ​ർ​ത്തി​ക് പ​റ​ത്തി. ആ​കെ ആ ​ഓ​വ​റി​ൽ റൂ​ബ​ൽ ഹു​സൈ​ൻ വ​ഴ​ങ്ങി​യ​ത് 22 റ​ൺ​സ്.

ഇ​തോ​ടെ അ​വ​സാ​ന ഓ​വ​റി​ൽ ഇ​ന്ത്യ​ക്ക് ജ​യി​ക്കാ​ൻ വേ​ണ്ട​ത് 12 റ​ൺ​സ്. സൗ​മ്യ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ പ​ന്ത് വൈ​ഡ്. അ​ടു​ത്ത പ​ന്ത് വി​ജ​യ് ശ​ങ്ക​ർ പ​തി​വു​പോ​ലെ ബാ​റ്റ് വീ​ശി​യെ​ങ്കി​ലും ബോ​ൾ മ​റ്റൊ​രു​വ​ഴി​ക്കു​പോ​യി. ര​ണ്ടാം പ​ന്തി​ൽ വി​ജ​യ് സിം​ഗി​ൾ എ​ടു​ത്തു. മൂ​ന്നാം പ​ന്തി​ൽ വീ​ണ്ടും ഒ​രു റ​ൺ. നാ​ലാം പ​ന്തി​ൽ വി​ജ​യ് പ​രി​ഹാ​രം ചെ​യ്തു. ഓ​ഫ് സൈ​ഡി​ൽ ഫോ​ർ. അ​ഞ്ചാം പ​ന്തി​ൽ ഉ​യ​ർ​ത്തി അ​ടി​ച്ച് വി​ജ​യ് പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ സ​മ്മ​ർ​ദ​ത്തി​ലാ​യി. എ​ന്നാ​ൽ കാ​ർ​ത്തി​ക് തോ​ൽ​ക്കാ​ൻ ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു. അ​വ​സാ​ന പ​ന്തി​ൽ സി​ക്സ​ർ പ​റ​ത്തി ഇ​ന്ത്യ​ക്ക് നാ​ട​കീ​യ ജ​യം സ​മ്മാ​നി​ച്ചു.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ (56)യു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ൽ നെ​ടും​തൂ​ണാ​യ​ത്. 42 പ​ന്തി​ൽ മൂ​ന്നു സി​ക്സും നാ​ല് ബൗ​ണ്ട​റി​യു​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രോ​ഹി​തി​ന്‍റെ ഇ​ന്നിം​ഗ്സ്. കെ.​എ​ൽ രാ​ഹു​ലും (24) മ​നീ​ഷ് പാ​ണ്ഡ​യും (28) ക്യാ​പ്റ്റ​നു പി​ന്തു​ണ ന​ൽ​കി. വി​ജ​യ​ത്തി​ലേ​ക്ക് അ​നാ​യാ​സം നീ​ങ്ങി​യ ഇ​ന്ത്യ​യെ തോ​ൽ​വി​യു​ടെ വ​ക്കി​ലേ​ക്ക് ത​ള്ളി​വി​ട്ട​ത് വി​ജ​യ് ശ​ങ്ക​റി​ന്‍റെ പ​രി​ച​യ​ക്കു​റ​വാ​യി​രു​ന്നു. വി​ജ​യ് ശ​ങ്ക​ർ 19 പ​ന്തി​ൽ 17 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി 166 റ​ൺ​സെ​ടു​ത്തു. സാ​ബി​ർ റെ​ഹ്മാ​ന്‍റെ (77) അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് ബം​ഗ്ലാ​ദേ​ശി​നു പൊ​രു​താ​വു​ന്ന സ്കോ​ർ ന​ൽ​കി​യ​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ ത​മീം ഇ​ക്ബാ​ലി​നെ​യും (15) ലി​ന്‍റ​ൺ ദാ​സി​നെ​യും (11) തു​ട​ക്ക​ത്തി​ലെ വീ​ഴ്ത്തി​യ ഇ​ന്ത്യ 68 ന് ​നാ​ല് എ​ന്ന നി​ല​യി​ലേ​ക്ക് ബം​ഗ്ലാ​ദേ​ശി​നെ ത​ള്ളി​വി​ട്ട​താ​യി​രു​ന്നു.

എ​ന്നാ​ൽ മൂ​ന്നാ​മ​നാ​യെ​ത്തി​യ സാ​ബി​ർ കൂ​ട്ട​പ്പൊ​ഴി​ച്ചി​നി​ട​യി​ലും സ്കോ​ർ ഉ​യ​ർ​ത്തി. അ​മ്പ​ത് പ​ന്തി​ൽ ഏ​ഴു ബൗ​ണ്ട​റി​യു​ടേ​യും നാ​ല് സി​ക്സ​റു​ക​ളു​ടേ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സാ​ബി​ർ 77 റ​ൺ​സെ​ടു​ത്ത​ത്. സാ​ബി​റി​നെ കൂ​ടാ​തെ മു​ഹ​മ്മ​ദു​ള്ള​യും (21) മെ​ഹ്ദി ഹ​സ​നും (19) മി​ക​ച്ചു ബാ​റ്റ് ചെ​യ്തു. ചാ​ഹ​ൽ മൂ​ന്നു വി​ക്ക​റ്റും ജ​യ്ദേ​വ് ഉ​ന​ദ്ഘ​ട്ട് ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി. വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.