4ജി ​വേ​ഗം: ഇ​ന്ത്യ ഏ​റെ പി​ന്നി​ൽ
Friday, February 23, 2018 1:51 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ര്യ​ക്ഷ​മ​ത​യേ​റി​യ 4ജി ​സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്തു ടെ​ലി​കോം ക​ന്പ​നി​ക​ൾ രം​ഗ​ത്തെ​ത്തു​ന്പോ​ഴും മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 4ജി ​വേ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ ഏ​റെ പി​ന്നി​ലാ​ണെ​ന്നു റി​പ്പോ​ർ​ട്ട്. മൊ​ബൈ​ൽ അ​ന​ല​റ്റി​ക്സ് ക​ന്പ​നി​യാ​യ ഓ​പ്പ​ണ്‍ സി​ഗ്ന​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​വാ​യ​ത്.

ഇ​ന്ത്യ​യി​ലെ ശ​രാ​ശ​രി 4ജി ​വേ​ഗം ആ​റ് എം​ബി​പി​എ​സ് ആ​ണെ​ന്നും 4ജി ​വേ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ 88 രാ​ജ്യ​ങ്ങ​ളു​ടെ പി​ന്നി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ന്ത്യ​യു​ടെ അ​യ​ൽ രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നി​ൽ 4ജി ​വേ​ഗം 14 എം​ബി​പി​എ​സ് ആ​ണ്. 9 എം​ബി​പി​എ​സ് 4ജി ​വേ​ഗ​വു​മാ​യി അ​ൽ​ജീ​രി​യ​യാ​ണ് ഇ​ന്ത്യ​ക്കു തൊ​ട്ടു​മു​ക​ളി​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.