കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ റി​പ്പ​യ​റിം​ഗ്: ഡ്രൈ​വ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Thursday, February 22, 2018 5:01 PM IST
കു​മ​ളി: കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്നാ​ക്കി​യ ഡ്രൈ​വ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ. കോ​ട്ട​യം-​കു​മ​ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ഡ്രൈ​വ​ർ ജ​യ​ച​ന്ദ്ര​നെ​യാ​ണ് കു​മ​ളി എ​ടി​ഒ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

മൊ​ബൈ​ൽ ഫോ​ണി​ൽ നോ​ക്കി ബ​സ് ഓ​ടി​ക്കു​ന്ന ഡ്രൈ​വ​റു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി. കു​മ​ളി ഡി​പ്പോ​യി​ലെ കെ​എ​ൽ 15-7780 എ​ന്ന് ബ​സി​ലാ​ണ് സം​ഭ​വം. ബ​സി​ലെ മു​ൻ​സീ​റ്റി​ൽ ഇ​രു​ന്ന ആ​രോ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.