തുർക്കി വ്യോമാക്രമണം: അഫ്രിനിൽ നിന്ന് റഷ്യ സൈന്യത്തെ പിൻവലിച്ചു
Sunday, January 21, 2018 8:30 AM IST
മോ​സ്കോ: വ​ട​ക്ക​ൻ സി​റി​യ​യി​ലെ അ​ഫ്രി​നി​ൽ കു​ർ​ദി​ഷ് പോ​രാ​ളി​ക​ൾ​ക്കെ​തി​രെ തു​ർ​ക്കി വ്യോ​മാ​ക്ര​മ​ണം ആ​രം​ഭി​ച്ച​തോ​ടെ മേഖലയിൽ നിന്ന് റ​ഷ്യ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ച്ചു. അ​ഫ്രി​നി​ൽ തു​ർ​ക്കി സൈ​ന്യം ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ളി​ൽ ആ​ശ​ങ്ക​യു​ണ്ട്. മേ​ഖ​ല​യി​ലെ സ്ഥി​തി​ഗ​തി​ക​ളെ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

സി​റി​യ​യി​ലെ കു​ർ​ദി​ഷ് പോ​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചാ​ണ് തു​ർ​ക്കി​യു​ടെ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തിയത്. കു​ർ​ദി​ഷ് നി​യ​ന്ത്ര​ണ മേ​ഖ​ല​യാ​യ അ​ഫ്രി​നി​ൽ 11 തവണ ആ​ക്ര​മ​ണം നടത്തി. ര​ണ്ടു ദി​വ​സ​മാ​യി ഈ ​മേ​ഖ​ല​യി​ൽ തു​ർ​ക്കി ഷെ​ല്ലാ​ക്ര​മ​ണമാണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നത്.

സി​റി​യ​യി​ൽ ഐ​എ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണ് സി​റി​യ​ൻ കു​ർ​ദി​ഷ് പീ​പ്പി​ൾ​സ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റ്സ് (വൈ​പി​ജി). എ​ന്നാ​ൽ തു​ർ​ക്കി ഇ​വ​രെ ഭീ​ക​ര​രാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കു​ർ​ദി​ഷ് വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി​യു​മാ​യി വൈ​പി​ജി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് തു​ർ​ക്കി ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.