തി​ര​യി​ൽ അ​ക​പ്പെ​ട്ട കൗ​മാ​ര​ക്കാ​രെ ആ​ളി​ല്ലാ ചെ​റു​വി​മാ​നം ര​ക്ഷ​പെ​ടു​ത്തി
Thursday, January 18, 2018 6:20 PM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ അ​ക​പ്പെ​ട്ട കൗ​മാ​ര​ക്കാ​രെ ആ​ളി​ല്ലാ ചെ​റു​വി​മാ​നം ര​ക്ഷ​പെ​ടു​ത്തി. ന്യൂ ​സൗ​ത്ത് വെ​യ്‌​ൽ​സി​ലെ ലെ​ന്നോ​ക്സ് ഹെ​ഡി​ലെ ബീ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. 15 ഉം 17 ​ഉം വ​യ​സ് പ്രാ​യ​മു​ള്ള​വ​രാ​ണ് ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ​പെ​ട്ട​ത്. ഏ​ക​ദേ​ശം 700 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ അ​ടി​ച്ചു​യ​ർ​ന്ന തി​ര​യി​ലാ​ണ് കൗ​മാ​ര​ക്കാ​ർ​പെ​ട്ട​ത്.

അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​വ​ർ ഉ​ട​നെ തീ​ര​സം​ര​ക്ഷ​ണ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ കോ​സ്റ്റ്ഗാ​ർ​ഡ് ഡ്രോ​ൺ‌ അ​യ​ച്ചു. വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന ഉ​പ​ക​ര​ണം ഡ്രോ​ൺ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രു​ടെ സ​മീ​പ​ത്തി​ട്ടു. ഇ​വ​ർ ഈ ​ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സു​ര​ക്ഷി​ത​രാ​യി ക​ര​യി​ലെ​ത്തി. ലോ​ക​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ക​ട​ലി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.