മ​ക​ൾ​ക്കെ​തി​രാ​യ മാ​ന​ഭം​ഗ​ശ്ര​മം ചെ​റു​ത്ത പി​താ​വി​നെ ചു​ട്ടു​കൊ​ന്നു
Monday, October 23, 2017 4:01 PM IST
ഭോ​പ്പാ​ൽ: മ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തു ചോ​ദ്യം ചെ​യ്ത പി​താ​വി​നെ മൂ​ന്നം​ഗ​സം​ഘം ചു​ട്ടു​കൊ​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ദാ​മോ ജി​ല്ല​യി​ലെ ഹ​ട്ട​യി​ലാ​ണു സം​ഭ​വം.

ന​ർ​മ​ദ സാ​ഹു എ​ന്ന നാ​ൽ​പ്പ​ത്തി​നാ​ലു​കാ​ര​നാ​ണു കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ത​ന്‍റെ മ​ക​ളെ അ​യ​ൽ​വാ​സി​ക​ളാ​യ ചെ​റു​പ്പ​ക്കാ​ർ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്താ​നും മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് സാ​ഹു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ രോ​ഷം​പൂ​ണ്ട ചെ​റു​പ്പ​ക്കാ​​ർ സാ​ഹു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഇ​യാ​ളു​ടെ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചെ​റു​പ്പ​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ന​ർ​മ​ദ​യെ സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. സ​ച്ചി​ൻ, രാ​ജ്കു​മാ​ർ, രാം​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മ​രി​ച്ച ന​ർ​മ​ദ സാ​ഹു​വി​ന്‍റെ മ​ക​ൾ, ത​നി​ക്കു​നേ​രേ മാ​ന​ഭം​ഗ​ശ്ര​മ​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച​താ​യി ദാ​മോ ജി​ല്ലാ സൂ​പ്ര​ണ്ട​ന്‍റ് വി​വേ​ക് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.
RELATED NEWS