പി​ങ്ക് പോ​ ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ടിം​ഗ് സ്മാ​ർ​ട്ടാ​യി
Friday, April 26, 2024 11:02 PM IST
ചാ​ത്ത​ന്നൂ​ർ: വ​നി​ത​ക​ൾ നി​യ​ന്ത്രി​ച്ച​ പി​ങ്ക് പോ​ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ടി​ടീ​ൽ അ​തി​വേ​ഗം മു​ന്നേ​റി. തു​ട​ക്ക​ത്തി​ൽ വോ​ട്ട​റ​ന്മാ​രു​ടെ​ വ​ലി​യ നി​ര ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വോ​ട്ടി​ടീ​ൽ ആ​രം​ഭി​ച്ച​തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി അ​തി​വേ​ഗം വോ​ട്ടി​ട്ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി.

ചാ​ത്ത​ന്നൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വ​നി​ത​ക​ൾ മാ​ത്രം നി​യ​ന്ത്രി​ക്കു​ന്ന പി​ങ്ക് പോ​ളിം​ഗ് ബൂ​ത്ത് ഒ​രു​ക്കി​യ​ത് പാ​രി​പ്പ​ള്ളി അ​മൃ​ത ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലാ​ണ്. തെ​ക്കേ കെ​ട്ടി​ട​ത്തി​ൽ 155-ാം ന​മ്പ​ർ ബൂ​ത്താ​ണ് പി​ങ്ക് ബൂ​ത്താ​യി ഒ​രു​ക്കി​യ​ത്. ക​രി​ക്കോ​ട് എ​സ്ബി​ഐ ബ്രാ​ഞ്ചി​ലെ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ അ​നു ആ​ണ് ഒ​ന്നാം പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ.

കൊ​ല്ലം ക്രി​സ്തു​രാ​ജ് ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക ബോ​ബി ക്രി​സ്റ്റ​ഫ​ർ ​സെ​ക്ക​ന്‍റ് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റും അ​ഞ്ച​ൽ ജി ​എ​ൽ പി ​എ​സി​ലെ ഷി​ന​നാ​ഗൂ​ർ, അ​ഞ്ച​ൽ​ എ​സ്ബിഐ ബ്രാ​ഞ്ചി​ലെ അ​ജി​ത എ​ന്നി​വ​ർ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രു​മാ​ണ്. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശ്രീ​ല​ത, സ്നേ​ഹ എ​ന്നി​വ​ർ സ്പെ​ഷൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​മാ​ണ്.

പോ​ളിം​ഗ് ഡ്യൂ​ട്ടി നേ​ര​ത്തെ​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം ആ​ദ്യ​മാ​യാ​ണെ​ന്ന് പി​ങ്ക് ബൂ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ക​ൾ പ​റ​ഞ്ഞു. വോ​ട്ടി​ടാ​ൻ എ​ത്തി​യ​വ​ർ​ക്കും ഇ​ത് കൗ​തു​ക​ക​ര​മാ​യ അ​നു​ഭ​വ​മാ​യി. പി​ങ്ക് ബൂ​ത്തി​ലെ നീ​ണ്ട ക്യൂ ​അ​തി​വേ​ഗം കു​റ​യു​ക​യാ​ണ്. അ​ത്ര സ്മാ​ർ​ട്ടാ​യാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ.