ഹോളിവുഡ് ഹാസ്യ ചക്രവർത്തി ജെറി ലൂയിസ് അന്തരിച്ചു
Monday, August 21, 2017 8:43 AM IST
ലാസ് വെഗാസ്: ഹോളിവുഡ് ഹാസ്യ ചക്രവർത്തി ജെറി ലൂയിസ് (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഞായറാഴ്ച ലാസ് വെഗാസിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

ദ നട്ടിൽ പ്രൊഫസർ, ദി ബെൽബോയ് തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ ക്ലാസിക്കുകൾ. നടന്‍, ഗായകന്‍, സംവിധായകന്‍ എന്നീ നിലകളിലും ലൂയിസ് പ്രവർത്തിച്ചിട്ടുണ്ട്.