കുൽഭൂഷണ്‍ ജാദവ് കേസ്: പാക്കിസ്ഥാൻ പുതിയ അഭിഭാഷക സംഘത്തെ നിയമിക്കും
Friday, May 19, 2017 2:45 AM IST
ഇസ്‌ലാമാബാദ്: കുൽഭൂഷണ്‍ ജാദവ് കേസിൽ പാക്കിസ്ഥാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നു. അന്താരാഷ്ട്ര കോടതിയിൽ നേരിട്ട തിരിച്ചടിയോടെ കുൽഭൂഷൻ കേസ് കൈകാര്യം ചെയ്യാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്നു പാക്കിസ്ഥാൻ വ്യക്തമാക്കി. പാക് വിദേശകാര്യ ഉപദേഷ്‌ടാ‌വ് സർതാജ് അസീസ് ആണ് ഇക്കാര്യം അറിയിച്ചത്.

തങ്ങളുടെ അഭിഭാഷകർ അന്താരാഷ്ട്ര കോടതിയിൽ കുൽഭൂഷണ്‍ ജാദവ് വിഷയം ശക്തമായി അവതരിപ്പിച്ചതായി സർതാജ് അസീസ് പറഞ്ഞു. എന്നാൽ ഇനി കേസ് കൈകാര്യം ചെയ്യുക പുതുതായി രൂപീകരിക്കുന്ന അഭിഭാഷകരുടെ സംഘമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചാ​​​​​​​​ര​​​​​​​​വൃ​​​​​​​​ത്തി ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യെ​​​​​​​​ന്നാ​​​​​​​​രോ​​​​​​​​പി​​​​​​​​ച്ച് ഇ​​​​​​​​ന്ത്യ​​​​​​​​ൻ പൗ​​​​​​​​ര​​​​​​​​ൻ കു​​​​​​​​ൽ​​​​​​​​ഭൂ​​​​​​​​ഷ​​​​​​​​ൺ ജാ​​​​​​​​ദ​​​​​​​​വി​​​​​​​​നെ തൂ​​​​​​​​ക്കി​​​​​​​​ലേ​​​​​​​​റ്റാ​​​​​​​​നു​​​​​​​​ള്ള പാ​​​​​​​​ക്കി​​​​​​​​സ്ഥാ​​​​​​​​ൻ പ​​​​​​​​ട്ടാ​​​​​​​​ള​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ വി​​​​​​​​ധി അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​​​​​ട്ര​ നീ​​​​​​​​തി​​​​​​​​ന്യാ​​​​​​​​യ കോ​​​​​​​​ട​​​​​​​​തി വ്യാഴാഴ്ചയാണ് സ്റ്റേ​​​​​​​​ ചെ​​​​​​​​യ്തത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.