കാ​ട്ടു​പോ​ത്തു​ക​ൾ റോ​ഡി​ലി​റ​ങ്ങി: ജ​നം ഭീ​തി​യി​ലാ​യി
Friday, April 26, 2024 6:29 AM IST
ഊ​ട്ടി: കു​ന്നൂ​ർ അ​റു​വ​ങ്കാ​ടി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം കാ​ട്ടു​പോ​ത്തു​ക​ൾ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി. ഇതോടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​യി. ഊ​ട്ടി-​കു​ന്നൂ​ർ ദേ​ശീ​യ പാ​ത​യി​ലാ​ണ് സം​ഭ​വം. അ​ഞ്ച് കാ​ട്ടു​പോ​ത്തു​ക​ളാ​ണ് കൂ​ട്ട​ത്തോ​ടെ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. കു​ടി​വെ​ള്ളം തേ​ടി​യാ​ണ് കാ​ട്ടു​പോ​ത്തു​ക​ൾ വ​ന​ത്തി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. കാ​ട്ടു​പോ​ത്തു​ക​ൾ പി​ന്നീ​ട് വ​ന​ത്തി​ലേ​ക്ക് പി​ന്തി​രി​യു​ക​യാ​യി​രു​ന്നു.