ദുഷ്ട ശക്തികൾ ദീപയെ പിടികൂടി; പുതിയ പാർട്ടിയുമായി ഭർത്താവ്
Saturday, March 18, 2017 4:11 AM IST
ചെന്നൈ: ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാറിന്‍റെ ഭർത്താവ് മാധവൻ പുതിയ പാർട്ടി രൂപീകരിച്ചു. ദീപയെ ദുഷ്ട ശക്തികൾ പിടികൂടിയതായും അതിനാലാണ് താൻ പുതിയ പാർട്ടി രൂപീകരിക്കുന്നതെന്നും മാധവൻ പറഞ്ഞു. ജനങ്ങളുമായി സംവദിച്ചും പിന്തുണ തേടിയുമാണ് പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. ആർകെ നഗറിൽ താൻ മൽസരിക്കുമെന്നും മാധവൻ വ്യക്തമാക്കി.

ജയലളിതയുടെ ശവകുടീരം സന്ദർശിച്ച ശേഷമാണ് മാധവൻ പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം അറിയിച്ചത്. പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർകെ നഗറിൽ സ്ഥാനാർഥിയാകുമെന്ന് ദീപ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എംജിആർ അമ്മ ദീപ പേരവൈ എന്ന പേരിൽ ജയലളിതയുടെ 69-ാം പിറന്നാൾദിനത്തിലാണ് ദീപ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നത്.

English Summary- Deepa Jayakumar's husband comes up with new party
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.