ദ​മാ​മി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി; 18 പേ​ർ​ക്ക് പ​രി​ക്ക്
Friday, February 17, 2017 8:15 PM IST
റി​യാ​ദ്: ശ​ക്ത​മാ​യ മ​ഴ​യി​ൽ റെ​യി​ൽ പാ​ളം ഒ​ഴു​കി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് സൗ​ദി​യി​ലെ കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ ദ​മാ​മി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി. അ​പ​ക​ട​ത്തി​ൽ 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

റി​യാ​ദി​ൽ​നി​ന്നും ദ​മ്മാ​മി​ലേ​ക്കു വ​രു​ക​യാ​യി​രു​ന്ന ട്രെ​യി​നാ​ണ് പാ​ളം​തെ​റ്റി​യ​ത്. അ​ഞ്ചു ബോ​ഗി​ക​ൾ പാ​ളം തെ​റ്റി. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ദ​മാ​മി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സൗ​ദി​യി​ൽ ഒ​രാ​ഴ്ച​യാ​യി ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ കു​ടു​ങ്ങി​പ്പോ​യ 951 പേ​രെ ര​ക്ഷ​പെ​ടു​ത്തി​യ​താ​യി സൗ​ദി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.