50 കോ​ടി ഡോ​ള​ർ മി​സൈ​ൽ ക​രാ​ർ റ​ദ്ദാ​ക്കി​ല്ലെ​ന്ന് നെ​ത​ന്യാ​ഹു​വി​ന് മോ​ദി​യു​ടെ ഉ​റ​പ്പ്
Thursday, January 18, 2018 5:57 AM IST
ജ​റു​സ​ലം: ഇ​സ്ര​യേ​ലി​ൽ​നി​ന്ന് ടാ​ങ്ക് വേ​ധ മി​സൈ​ലു​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള 50 കോ​ടി ഡോ​ള​റി​ന്‍റെ ക​രാ​റി​ൽ ഇ​ന്ത്യ തി​രി​ച്ചെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത സ​ന്ദേ​ശ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ത​ന്‍റെ സു​ഹൃ​ത്താ​യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഈ ​ഉ​റ​പ്പ് ല​ഭി​ച്ചെ​ന്ന് നെ​ത​ന്യാ​ഹു വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ക​രാ​ർ വീ​ണ്ടും സ​ജീ​വ​മാ​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ മാ​ധ്യ​മ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് റ​ദ്ദാ​ക്കി​യ ക​രാ​ർ വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​ത് നെ​ത​ന്യാ​ഹു​വി​ന്‍റെ ന​യ​ത​ന്ത്ര വി​ജ​യ​മാ​യി മാ​ധ്യ​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ഇ​സ്ര​യേ​ലി​ൽ​നി​ന്ന് 1,600 ടാ​ങ്ക് വേ​ധ മി​സൈ​ലു​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​റി​ൽ​നി​ന്ന് അ​ടു​ത്തി​ടെ ഇ​ന്ത്യ പി​ൻ​മാ​റി​യി​രു​ന്നു. ഇ​സ്രേ​യേ​ൽ സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​യു​ധ ഇ​ട​പാ​ടു ക​ന്പ​നി​യാ​യ റാ​ഫേ​ൽ അ​ഡ്വാ​ൻ​സ​സ് ഡി​ഫ​ൻ​സ് സി​സ്റ്റം​സാ​ണ് 50 കോ​ടി ഡോ​ള​ർ(3400 കോ​ടി രൂ​പ) ചെ​ല​വു​വ​രു​ന്ന ക​രാ​ർ ഇ​ന്ത്യ റ​ദ്ദാ​ക്കു​ന്ന വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ക​രാ​ർ റ​ദ്ദാ​ക്കി​യ​തോ​ടെ കേ​ന്ദ്ര പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സം​ഘ​ത്തി​ന്‍റെ(​ഡി​ആ​ർ​ഡി​ഒ) നേ​തൃ​ത്വ​ത്തി​ൽ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ ഇ​ന്ത്യ ത​യാ​റെ​ടു​ക്കു​ന്നു എ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ക​രാ​ർ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നം കൈ​ക്കൊ​ണ്ട അ​തേ​സ​മ​യ​ത്തു ത​ന്നെ​യാ​ണ് ഇ​സ്ര​യേ​ൽ ക​ന്പ​നി​യി​ൽ​നി​ന്ന് 131 ബാ​ര​ക് ഭൗ​മോ​പ​രി​ത​ല മി​സൈ​ലു​ക​ൾ വാ​ങ്ങാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഏ​ഴു കോ​ടി ഡോ​ള​റി​ന്‍റെ​യാ​ണ് ഈ ​ഇ​ട​പാ​ട്.

ഡ്രോ​ണു​ക​ൾ​ക്കും ശ​ത്രു​വി​മാ​ന​ങ്ങ​ൾ​ക്കും നേ​രെ പ്ര​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ഇ​ന്ത്യ​യും ഇ​സ്രാ​യേ​ലും ചേ​ർ​ന്നു ക​ര​സേ​ന​യ്ക്ക് വേ​ണ്ടി ദീ​ർ​ഘ​ദൂ​ര സ്പൈ​ക്ക് മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തെ മി​സൈ​ൽ നി​ർ​മാ​താ​ക്ക​ളാ​യ ക​ല്ല്യാ​ണി ഗ്രൂ​പ്പു​മാ​യി കൈ​കോ​ർ​ത്ത് പ്രാ​രം​ഭ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​സ്ര​യേ​ൽ ആ​രം​ഭി​ച്ചി​രു​ന്നു. മി​സൈ​ൽ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള ചെ​റു ഉ​പ​ക​ര​ണ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷ​മാ​ണ് ക​രാ​റി​ൽ​നി​ന്നു പി​ൻ​മാ​റാ​ൻ ഇ​ന്ത്യ തീ​രു​മാ​നി​ച്ച​ത്.

സൈ​നി​ക​ർ​ക്കു വ​ഹി​ച്ചു കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ന്ന ഫ​യ​ർ ആ​ൻ​ഡ് ഫോ​ർ​ഗെ​റ്റ് ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണ് സ്പൈ​ക്ക് മി​സൈ​ൽ. ടാ​ങ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ല​ക്ഷ്യ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ് ഇ​ത്. അ​മേ​രി​ക്ക​യു​ടെ ജാ​വ്ലി​ൻ മി​സൈ​ലു​ക​ളെ മ​റി​ക​ട​ന്നാ​ണ് 2014 ൽ ​ഇ​ന്ത്യ സ്പൈ​ക്ക് മി​സൈ​ലു​ക​ൾ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.