ഗു​രു​വാ​യൂ​ർ- എ​റ​ണാ​കു​ളം ട്രെ​യി​നി​ന്‍റെ എ​ൻ​ജി​നി​ൽ തീ
ഗു​രു​വാ​യൂ​ർ- എ​റ​ണാ​കു​ളം ട്രെ​യി​നി​ന്‍റെ എ​ൻ​ജി​നി​ൽ തീ
Saturday, March 24, 2018 2:05 AM IST
തൃ​​​ശൂ​​​ർ: ഗു​​​രു​​​വാ​​​യൂ​​​ർ- എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നി​​​ന്‍റെ എ​​​ൻ​​​ജി​​​ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ തീ​​​പി​​​ടി​​​ച്ചു. പൂ​​​ങ്കു​​​ന്നം സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് എ​​​ൻ​​​ജി​​​ന്‍റെ ഒ​​​രു ഭാ​​​ഗ​​​ത്തു​​​നി​​​ന്നു തീ​​​പ്പൊ​​​രി​​​ക​​​ൾ ക​​​ണ്ട​​​ത്. എ​​​ൻ​​​ജി​​​ൻ മു​​​റി​​​യി​​​ൽ പു​​​ക നി​​​റ​​​യു​​​ക​​​യും​​ചെ​​​യ്തു.

തൊ​​​ട്ട​​​ടു​​​ത്ത തൃ​​​ശൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​യ​​​തോ​​​ടെ ട്രെ​​​യി​​​നി​​​ന്‍റെ സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​ച്ചു. യാ​​​ത്ര​​​ക്കാ​​​രെ ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ക്കി. തൊ​​​ട്ടു​​​പി​​​റ​​കെ വ​​​ന്ന ആ​​​ല​​​പ്പു​​​ഴ​​​യി​​​ലേ​​​ക്കു​​​ള്ള ട്രെ​​​യി​​​നി​​​ൽ പോ​​​കാ​​​നു​​​ള്ള സൗ​​​ക​​​ര്യം റെ​​​യി​​​ൽ​​​വേ സ​​​ജ്ജ​​​മാ​​​ക്കി.


പാ​​​സ​​​ഞ്ച​​​ർ നി​​​ർ​​​ത്തു​​​ന്ന എ​​​ല്ലാ സ്റ്റോ​​​പ്പി​​​ലും നി​​​ർ​​​ത്താ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും​​ചെ​​​യ്തു. മു​​​ള​​​കു​​​ന്ന​​​ത്തു​​​കാ​​​വി​​​ൽ​​​നി​​​ന്ന് എ​​​ൻ​​​ജി​​​ൻ എ​​​ത്തി​​​ച്ച​ ശേ​​​ഷ​​​മാ​​​ണു ഗു​​​രു​​​വാ​​​യൂ​​​ർ- എ​​​റ​​​ണാ​​​കു​​​ളം ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.