മുല്ലപ്പെരിയാർ: കോട്ടയം-കുമളി റോഡിൽ ഗതാഗത നിയന്ത്രണം
Wednesday, August 15, 2018 1:19 AM IST
കോ​​ട്ട​​യം: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ട് തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ കോ​​ട്ട​​യം-​​കു​​മ​​ളി റോ​​ഡി​​ൽ വാ​ഹ​ന നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി. കു​​മ​​ളി, കോ​​ട്ട​​യം ഡി​​പ്പോ​​ക​​ളി​​ൽ​നി​​ന്നു​​ള്ള കെ​എ​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ൾ​​ക്ക് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി. കോ​​ട്ട​​യ​​ത്തു​നി​​ന്നു​​ള്ള ബ​​സു​​ക​​ൾ വ​​ണ്ടി​​പ്പെ​​രി​​യാ​​ർ​വ​​രെ മാ​​ത്ര​​മാ​​ണ് ഇ​ന്ന​ലെ സ​​ർ​​വീ​​സ് ന​​ട​​ത്തി​​യ​​ത്.

മു​​ണ്ട​​ക്ക​​യം, പെ​​രു​​വ​​ന്താ​​നം, പീ​​രു​​മേ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്ന് യാ​​ത്ര​​ക്കാ​​രോ​​ടു തി​രി​കെ​പ്പോ​കാ​നും മു​​ണ്ട​​ക്ക​​യം, കു​​മ​​ളി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ വ്യാ​​പാ​​ര ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്കും പോ​​കു​​ന്ന​​വ​​രോ​​ട് യാ​​ത്ര ഒ​​ഴി​​വാ​​ക്കാ​​നും പോ​​ലീ​​സ് നി​​ർ​​ദേ​​ശി​​ച്ചു. മാ​​ടു​​ക​​ളു​​മാ​​യി മു​​ണ്ട​​ക്ക​​യം കൊ​​ടി​​കു​​ത്തി​​യി​​ലേ​​ക്ക് വ​​ന്ന വാ​​ഹ​​ന​​ങ്ങ​​ളും രാ​​ത്രി ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്കു തി​​രി​​ച്ച​​യ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.