ഭാ​ര്യ​യും കു​ഞ്ഞും നോ​ക്കി​നി​ൽ​ക്കേ യു​വാ​വി​നെ പാ​റ​ക്കു​ള​ത്തി​ൽ കാ​ണാ​താ​യി
Monday, August 13, 2018 1:11 AM IST
മ​​ല്ല​​പ്പ​​ള്ളി: എ​​ഴു​​മ​​റ്റൂ​​ർ കാ​​ട്ടോ​​ലി​​പ്പാ​​റ​​യി​​ലെ പാ​​റ​​ക്കു​​ള​​ത്തി​​ൽ കു​​ളി​​ക്കു​​ന്ന​​തി​​നി​​ടെ കാ​​ൽ​​വ​​ഴു​​തി വീ​​ണ യു​​വാ​​വി​​നെ കാ​​ണാ​​താ​​യി. എ​​ഴു​​മ​​റ്റൂ​​ർ സു​​നു​​സ​​ദ​​ന​​ത്തി​​ൽ ജി​​നു (36 )വി​​നെ​​യാ​​ണ് കാ​​ണാ​​താ​​യ​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം.

വൈ​​കു​​ന്നേ​​രം വ​​രെ ഫ​​യ​​ർ​​ഫോ​​ഴ്സ് തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. കു​​ടും​​ബ​​സ​​മേ​​തം പാ​​റ​​ക്കു​​ളം കാ​​ണാ​​നെ​​ത്തി​​യ ജി​​നു സെ​​ൽ​​ഫി​​യെ​​ടു​​ത്ത ശേ​​ഷം ഭാ​​ര്യ​​യു​​ടെ കൈ​​യി​​ൽ മൊ​​ബൈ​​ൽ ന​​ൽ​​കി​​യ​​ശേ​​ഷം കു​​ളി​​ക്കാ​​നാ​​യി ഇ​​റ​​ങ്ങി​​യ​​പ്പോ​​ൾ കാ​​ണാ​​താ​​കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് പ​​റ​​യു​​ന്നു. ഭാ​​ര്യ നീ​​നു, മ​​ക​​ൾ ശ്രീ​​ന​​ന്ദ​​ന എ​​ന്നി​​വ​​ർ നോ​​ക്കി​​നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് അ​​പ​​ക​​ടം.

ഏ​​ഴു​​മാ​​സം പ്രാ​​യ​​മു​​ള്ള മ​​റ്റൊ​​രു ആ​​ൺ​​കു​​ട്ടി​​യും ജി​​നു​​വി​​നു​​ണ്ട്. അ​​ച്ഛ​​ൻ: മു​​കു​​ന്ദ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.