മെ​​​ജ്യു​​​ഗോ​​​റി തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നും ഇ​​​ന്ത്യ-​​​ബോ​​​സ്നി​​​യ സൗ​​​ഹൃ​​​ദ​​​ത്തി​​​നും പു​​​തു​​​വ​​​ഴി തു​​​റ​​​ക്കു​​​ന്നു
മെ​​​ജ്യു​​​ഗോ​​​റി തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നും ഇ​​​ന്ത്യ-​​​ബോ​​​സ്നി​​​യ സൗ​​​ഹൃ​​​ദ​​​ത്തി​​​നും പു​​​തു​​​വ​​​ഴി തു​​​റ​​​ക്കു​​​ന്നു
Saturday, July 21, 2018 2:08 AM IST
കൊ​​​ച്ചി: ബോ​​​സ്നി​​​യ ഹെ​​​ർ​​​സഗോ​​​വി​​​ന​​​യി​​​ലെ ലോ​​​ക​​​പ്ര​​​സി​​​ദ്ധ മ​​​രി​​​യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ മെ​​​ജ്യു​​​ഗോ​​​റി​​​യി​​​ലേ​​​ക്കു ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നും ആ ​​​രാ​​​ജ്യ​​​വു​​​മാ​​​യു​​​ള്ള സൗ​​​ഹൃ​​​ദം വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നും പു​​​തു​​​വ​​​ഴി തു​​​റ​​​ക്കു​​​ന്നു. കൊ​​​ച്ചി കേ​​​ന്ദ്ര​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച കേ​​​ര​​​ള-​​ബോ​​​സ്നി​​​യ ഹെ​​​ർ​​​സഗോ​​​വി​​​ന ഫ്ര​​​ണ്ട്ഷി​​​പ്പ് ഫൗ​​​ണ്ടേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലൂ​​​ടെ​​​യാ​​​ണിത്.

മെ​​​ജ്യു​​​ഗോ​​​റി തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നു​​​ൾ​​​പ്പെ​​​ടെ ബോ​​​സ്നി​​​യ​​​യി​​​ലേ​​​ക്കു യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​സോ​​​സി​​​യേ​​​റ്റ്സ് എ​​​ന്ന പേ​​​രി​​​ൽ വീ​​സ ഫസിലി​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റും ആ​​​രം​​​ഭി​​​ച്ചു. പാ​​​ലാ​​​രി​​​വ​​​ട്ടം വ്യാ​​​പാ​​​ര​​​ഭ​​​വ​​​ന് എ​​​തി​​​ർ​​​വ​​​ശ​​​ത്തു വി.​​​ഇ. ആ​​​ർ​​​ക്കേ​​​ഡി​​​ന്‍റെ നാ​​​ലാം​​നി​​​ല​​​യി​​​ലാ​​​ണ് ഫൗ​​​ണ്ടേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ന്‍റെ​​​യും ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​സോ​​​സി​​​യേ​​​റ്റ്സി​​​ന്‍റെ​​​യും ഓ​​​ഫീ​​​സ്.

നി​​​ല​​​വി​​​ൽ മെ​​​ജ്യു​​​ഗോ​​​റി തീ​​​ർ​​​ഥാ​​​ട​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ എം​​​ബ​​​സി​​​യി​​​ൽ എ​​​ത്തി ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​ക്കണം. ഇ​​​തി​​​ന്‍റെ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ളും അ​​​ധി​​​ക​​​ച്ചെ​​​ല​​​വും പ​​​ല തീ​​​ർ​​​ഥാ​​​ട​​​ക​​​രെ​​​യും യാ​​​ത്ര​​​യി​​​ൽ​​നി​​​ന്നു പി​​​ന്തി​​​രി​​​പ്പി​​​ക്കാറുണ്ട്. ഈ ​​​പ്ര​​​ശ്ന​​​ത്തി​​​നാ​​​ണു പു​​​തി​​​യ സെ​​​ന്‍റ​​​റി​​​ലൂ​​​ടെ പ​​​രി​​​ഹാ​​​ര​​​മാ​​​കു​​​ന്ന​​​ത്.


ബോ​​​സ്നി​​​യ ഹെ​​​ർ​​​സ​​​ഗോ​​​വി​​​ന അം​​​ബാ​​​സ​​​ഡ​​​ർ ഡോ. ​​​സാ​​​ബി​​​ത് സു​​​ബാ​​​സി​​ച്ച് കേ​​​ര​​​ള-​​ബോ​​​സ്നി​​​യ ഹെ​​​ർ​​​സഗോ​​​വി​​​ന ഫ്ര​​​ണ്ട്ഷി​​​പ് ഫൗ​​​ണ്ടേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​നെ​​​യും ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​സോ​​​സി​​​യേ​​​റ്റ്സി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

യൂ​​​റോ​​​പ്പി​​​ലെ മ​​​നോ​​​ഹ​​​ര​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ബോ​​​സ്നി​​​യ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര എ​​​ളു​​​പ്പ​​​മാ​​​ക്കാ​​​ൻ പുതിയ സംരംഭം വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഫ്ര​​​ണ്ട്ഷി​​​പ് ഫൗ​​​ണ്ടേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ന്‍റെ​​​യും ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​സോ​​​സി​​​യേ​​​റ്റ്സി​​​ന്‍റെ​​​യും ചു​​​ക്കാ​​​ൻ പി​​​ടി​​​ക്കു​​​ന്നതു യു​​​എ​​​ഇ​​​യി​​​ലെ ഗ​​​ൾ​​​ഫ് ഇ​​​ക്കോ ഫ്ര​​​ണ്ട്‌​​ലി സ​​​ർ​​​വീ​​​സ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പ്രി​​​ൻ​​​സ് ചെ​​​റി​​​യ​​​വാ​​​ടി​​​യി​​​ലാണ്.

ത​​​ങ്ങ​​​ളു​​​ടെ എ​​​ല്ലാ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ൻ​​​സി​​​യാ​​​യി ഈ സംരംഭങ്ങളെ ബോ​​​സ്നി​​​യ ഹെ​​​ർ​​​സഗോ​​​വി​​​ന എം​​​ബ​​​സി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഡ​​​ൽ​​​ഹി-​​​ഗു​​​ഡ്ഗാ​​​വ് ബി​​​ഷ​​​പ് ജേ​​​ക്ക​​​ബ് മാ​​​ർ ബ​​​ർ​​​ണ​​​ബാ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ ആ​​​ശീ​​​ർ​​​വാ​​​ദം ന​​​ട​​​ത്തി. സെന്‍ററിന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മെ​​​ജ്യു​​​ഗോ​​​റി​​​യി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ തീ​​​ർ​​​ഥാ​​​ട​​​നം ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.