ബാർജിൽ കുടുങ്ങിയ ഇന്തോനേഷ്യൻ പൗരന്മാരെ കരയ്ക്കെത്തിച്ചു
ബാർജിൽ കുടുങ്ങിയ ഇന്തോനേഷ്യൻ പൗരന്മാരെ കരയ്ക്കെത്തിച്ചു
Wednesday, July 18, 2018 1:55 AM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ നീ​ർ​ക്കു​ന്നം തീ​ര​ത്ത​ടി​ഞ്ഞ ബാ​ർ​ജി​ൽ സ്പീ​ഡ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഇ​ന്തോ​നേ​ഷ്യ​ൻ പൗ​ര​ന്മാ​രെ ഇ​ന്ന​ലെ ക​ര​യ്ക്കെ​ത്തി​ച്ചു. രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ ഇ​വ​രെ കൊ​ച്ചി കോ​സ്റ്റ്ഗാ​ർ​ഡ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി​ച്ചു. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യി​രു​ന്ന​തി​നാ​ൽ റോ​പ്പ് വ​ഴി​യാ​ണ് ഇ​വ​രെ ഹെ​ലി​കോ​പ്റ്റ​റി​ൽ ക​യ​റ്റി​യ​ത്.


ക​ട​ൽ ശാ​ന്ത​മാ​യാ​ലു​ട​ൻ ബാ​ർ​ജ് നീ​ക്കു​മെ​ന്നും കൊ​ല്ല​ത്തെ ഷി​പ്പിം​ഗ് ഏ​ജ​ൻ​സി പാ​ക്സ് അ​റി​യി​ച്ചു. മ​ലേ​ഷ്യ​യി​ൽ​നി​ന്ന് അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ക​പ്പ​ലു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന റോ​പ്പു പൊ​ട്ടി​യ ബാ​ർ​ജ്, തി​ങ്ക​ളാ​ഴ്ച നീ​ർ​ക്കു​ന്നം തീ​ര​ത്ത​ടി​യു​ക​യാ​യി​രു​ന്നു. യു​എ​ഇ അ​ൽ​ഫ​ത്താ​ൻ ക​ന്പ​നി​യു​ടേ​താ​ണു ബാ​ർ​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.