ലഭിച്ചതു റിക്കാർഡ് മഴ
ലഭിച്ചതു  റിക്കാർഡ് മഴ
Tuesday, July 17, 2018 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടി​​​ന് അ​​​വ​​​സാ​​​നി​​​ച്ച 24 മ​​​ണി​​​ക്കൂ​​​റി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്ത​​​തു റി​​​ക്കാ​​​ർ​​​ഡ് മ​​​ഴ. സം​​​സ്ഥാ​​​ന​​​ത്തു മൊ​​​ത്ത​​​മാ​​​യി 8.2 സെ​​​ന്‍റി​​മീ​​​റ്റ​​​ർ മ​​​ഴ അ​​​പ്പോ​​​ൾ പെ​​​യ്തു. 8.9 സെ​​​ന്‍റി​​മീ​​​റ്റ​​​ർ പെ​​​യ്ത 2014 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നു​​​ശേ​​​ഷം ഇ​​​ത്ര​​​യും വ​​​ലി​​​യ ഏ​​​ക​​​ദി​​​ന മ​​​ഴ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. 2013 ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് 8.2 സെ​​​ന്‍റി​​മീ​​​റ്റ​​​ർ മ​​​ഴ ല​​​ഭി​​​ച്ചി​​​രു​​​ന്നു.


ഞാ​​​യ​​​റാ​​​ഴ്ച​​​ത്തെ മ​​​ഴ​​​യു​​​ടെ സിം​​​ഹ​​​ഭാ​​​ഗ​​​വും തൃ​​​ശൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു. 20 സെ​​​ന്‍റി​​മീ​​​റ്റ​​​റി​​​ലേ​​​റെ മ​​​ഴ കൊ​​​ച്ചി നാ​​​വി​​​ക വി​​​മാ​​​ന​​​ത്താ​​​വ​​​ളം, കോഴ (23സെ​​​ന്‍റി മീ​​​റ്റ​​​ർ), പി​​​റ​​​വം (22.09 സെ.​​​മി), മൂ​​​ന്നാ​​​ർ (20.23 സെ.​​​മി) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.