ചി​കി​ത്സ​യി​ലിരു​ന്ന മഹാരാജാസ് വിദ്യാർഥി അ​ർ​ജു​ൻ ആ​ശു​പ​ത്രി വി​ട്ടു
Sunday, July 15, 2018 12:55 AM IST
കൊ​​​ച്ചി: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട അ​​​ഭി​​​മ​​​ന്യു​​​വി​​​നൊ​​​പ്പം കു​​​ത്തേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന കൊ​​ട്ടാ​​ര​​ക്ക​​ര സ്വ​​ദേ​​ശി അ​​​ർ​​​ജു​​​ൻ കൃ​​​ഷ്ണ​​​ൻ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. 15 ദി​​​വ​​​സ​​​​മാ​​​യി അ​​​ർ​​​ജു​​​ൻ എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ൽ ട്ര​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ബ​​​ന്ധു​​​വീ​​​ട്ടി​​​ലേ​​​ക്കാ​​​ണ് അ​​​ർ​​​ജു​​​നെ മാ​​​റ്റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


അ​​​ച്ഛ​​​ൻ എം.​​​ആ​​​ർ. മ​​​നോ​​​ജ്, അ​​​മ്മ ജെ​​​മി​​​നി, സ​​​ഹോ​​​ദ​​​രി ല​​​ക്ഷ്മി എ​​ന്നി​​വ​​രും മ​​​റ്റു ബ​​​ന്ധു​​​ക്ക​​​ളും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ മാ​​​ര​​​ക​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ അ​​​ർ​​​ജു​​​ന് അ​​​ന്നേ​​​ദി​​​വ​​​സം രാ​​​ത്രി​​​ത​​​ന്നെ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ ന​​​ൽ​​​കി​​യ​​​തി​​​നാ​​​ലാ​​​ണ് ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യ​​​തെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ പ​​​റ​​​ഞ്ഞു.
അ​​​ർ​​​ജു​​​നു പു​​റ​​മെ ഇ​​​ടു​​​പ്പി​​​ൽ കു​​​ത്തേ​​​റ്റ വി​​​നീ​​​ത് ചി​​​കി​​​ത്സ​​​യ്ക്കു​​ശേ​​​ഷം വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.