ദി​ലീ​പ് വീണ്ടും"അ​മ്മ’യിലേക്ക്
ദി​ലീ​പ് വീണ്ടും അ​മ്മ’യിലേക്ക്
Monday, June 25, 2018 1:55 AM IST
കൊ​​​​ച്ചി: താ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ അ​​​​മ്മ​​​​യി​​​​ൽ​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കി​​​​യ ന​​​​ട​​​​ൻ ദി​​​​ലീ​​​​പി​​​​നെ തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ന്ന അ​​​​മ്മ വാ​​​​ർ​​​​ഷി​​​​ക ജ​​​​ന​​​​റ​​​​ൽ ബോ​​​​ഡി യോ​​​​ഗ​​​​ത്തി​​​​ൽ തീരുമാനം. അ​​​മ്മ ട്ര​​​​ഷ​​​​റ​​​​ർ​​​സ്ഥാ​​​​നം വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന ദി​​​​ലീ​​​​പി​​​​നെ, ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​തി ചേ​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​ന്ന് ജൂ​​​​ലൈ 11ന് ​​കൊ​​​​ച്ചി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് യോ​​​​ഗമാണ് പ്രാ​​​​ഥ​​​​മി​​​​ക അം​​​​ഗ​​​​ത്വ​​​​ത്തി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​യ​​​ത്.

പി​​​​ന്നാ​​​​ലെ പ്രൊ​​​​ഡ്യൂ​​​സേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നും ഫെ​​​​ഫ്ക ഡ​​​​യ​​​​റ​​​​ക്ടേ​​​​ഴ്സ് യൂ​​​​ണി​​​​യ​​​​നും തി​​​​യ​​​​റ്റ​​​​ർ ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യും ദി​​​​ലീ​​​​പി​​​​നെ പു​​​​റ​​​​ത്താ​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും തീ​​​​രു​​​​മാ​​​​നം മ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​തേ​​​​സ​​​​മ​​​​യം, വി​​​​മ​​​​ൻ ഇ​​​​ൻ സി​​​​നി​​​​മ ക​​​​ള​​​​ക്ടീ​​​​വ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​യ മ​​​​ഞ്ജു വാ​​​​ര്യ​​​​ർ, ര​​​​മ്യ ന​​​​ന്പീ​​​​ശ​​​​ൻ, റി​​​​മ ക​​​​ല്ലി​​​​ങ്ക​​​​ൽ, പാ​​​​ർ​​​​വ​​​​തി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ യോ​​​​ഗ​​​​ത്തി​​​​നെ​​​​ത്തി​​​​യി​​​​ല്ല. അ​​​​മ്മ​​​​യു​​​​ടെ പു​​​​തി​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി മോ​​​​ഹ​​​​ൻ​​​​ലാ​​​​ലും ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ഇ​​​​ട​​​​വേ​​​​ള ബാ​​​​ബു​​​​വും വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യി കെ. ​​​​ബി. ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​റും മു​​​​കേ​​​​ഷും ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.