മെഡിക്കൽ/എൻജിനിയറിംഗ് പ്രവേശനം: കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രക്രിയ
മെഡിക്കൽ/എൻജിനിയറിംഗ് പ്രവേശനം: കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രക്രിയ
Saturday, June 23, 2018 2:00 AM IST
കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളാ​​​യ എ​​ൻ​​ജി​​​നി​​യ​​റിം​​ഗ്, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ തു​​​ട​​​ങ്ങി​​​യ സാ​​​ങ്കേ​​​തി​​​ക കോ​​​ഴ്സു​​​ക​​​ൾ; എം​​ബി​​ബി​​എ​​​സ് (MM), ബി​​ഡി​​എ​​​സ് (MD), ബി​​എ​​​ച്ച്എം​​എ​​​സ്(​BH), ബി​​എ​​എം​​എ​​​സ്(​BA), ബി​​​യു​​എം​​എ​​​സ്(​BU), ബി​​എ​​​സ്എം​​എ​​​സ്(​BS) തു​​​ട​​​ങ്ങി​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ൾ; ബി​​വി​​എ​​​സ്‌​​സി ആൻഡ്​​​ എ​​എ​​​ച്ച്(​AV), ബി​​​എ​​​സ് സി (​​​ഹോ​​​ണേ​​​ഴ്സ്)​​​അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ(​AA), ബി​​എ​​​സ് സി(​​​ഹോ​​​ണേ​​​ഴ്സ്) ഫോ​​​റ​​​സ്ട്രി(​FR​), ബി​​​എ​​​ഫ്എ​​​സ് സി(​AF) ​​തു​​​ട​​​ങ്ങി​​​യ മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലെ ബി​​ഫാം(BP) കോ​​​ഴ്സി​​​ലേ​​​ക്കും പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ന്ന​​​ത് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ന​​​ട​​​ത്തു​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി​​​യു​​​ള്ള കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​ക്രിയ​​​യി​​​ൽ​​​ക്കൂ​​​ടി​​​യാ​​​ണ്. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റാ​​​യ www .cee.kerala.​gov.​in വ​​​ഴി , അ​​​ത​​​തു കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​ഥി​​​ക​​​ളി​​​ൽ നി​​​ന്ന് ഓ​​​ൺ​​​ലൈ​​​നാ​​​യി ഓ​​പ്ഷ​​​നു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചാ​​​ണു പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള അ​​​ലോ​​​ട്മെ​​​ന്‍റ് ന​​​ൽ​​​കു​​​ന്ന​​​ത്.

​പ്ര​​സ്തു​​​ത കോ​​​ഴ്സു​​​ക​​​ളു​​​ള്ള എ​​​ല്ലാ കോ​​​ള​​ജു​​​ക​​​ളി​​​ലേ​​​ക്കും ഒ​​​രേ​​സ​​​മ​​​യം ഓ​​​പ്ഷ​​​നു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച് സു​​​താ​​​ര്യ​​​മാ​​​യി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ൽ​​​കാ​​നു​​​ള്ള സം​​​വി​​​ധാ​​​നം കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​ക്രി​​​യ​​​യി​​​ൽ ഉ​​​ണ്ട്. എ​​​ന്നാ​​​ൽ, പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് എ​​​ൻ​​ജി​​നി​​യ​​​റിം​​ഗ്, മെ​​​ഡി​​​ക്ക​​​ൽ സ്ട്രീ​​​മു​​​ക​​​ളി​​​ലെ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ഒ​​​പ്ഷ​​​നു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന​​​ത്.

സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദ്ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ, ഡ​​​ന്‍റ​​​ൽ കോ​​​ളേ​​​ജു​​​ക​​​ളി​​​ലെ എംബി​​​ബിഎ​​​സ്, ബിഡിഎ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ലെ പ​​​തി​​​ന​​​ഞ്ചു ശ​​​ത​​​മാ​​​നം എ​​​ൻ.​​​ആ​​​ർ.​​​ഐ ക്വോ ട്ട അ​​​ട​​​ക്കം എ​​​ല്ലാ കോ​​​ളേ​​​ജു​​​ക​​​ളി​​​ലേ​​​യും(​​​അ​​​മൃ​​​ത ക​​​ൽ​​​പ്പി​​​ത സ​​​ർ​​​വക​​​ലാ​​​ശാ​​​ല ഒ​​​ഴി​​​കെ) മു​​​ഴു​​​വ​​​ൻ സീ​​​റ്റു​​​ക​​​ളും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് വ​​​ഴി പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ന്നു എ​​​ന്നു​​​ള്ള​​​ത് ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.​​​ആ​​​ദ്യ​​​ത്തെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ജൂ​​​ലൈ അ​​​ഞ്ചാം തീ​​​യ​​​തി​​​ക്ക​​​കം ന​​​ട​​​ത്തി ആ​​​ഗ​​​സ്റ്റ് എ​​​ട്ടാം തീ​​​യ​​​തി​​​യോ​​​ടെ പ്ര​​​വേ​​​ശ​​​നം അ​​​വാ​​​സ​​​നി​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള​​​താ​​​ണ് പു​​​തു​​​ക്കി​​​യ സ​​​മ​​​യ​​​ക്ര​​​മം. എ​​​ഞ്ചി​​​നീ​​​യ​​​റി​​​ങ്ങ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം ജൂ​​​ൺ 30 ന് ​​​തു​​​ട​​​ങ്ങി ആ​​​ഗ​​​സ്റ്റ് പ​​​തി​​​ന​​​ഞ്ചി​​​ന​​​കം അ​​​വ​​​സാ​​​നി​​​ക്കു​​​മ്പോ​​​ൾ ആ​​​യു​​​ർ​​​വേ​​​ദ കോ​​​ഴ്സി​​​ന് ഒ​​​ക്ടോ​​​ബ​​​ർ 31 വ​​​രെ സ​​​മ​​​യ​​​മു​​​ണ്ട്.

പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​ക്രീ​​​യ​​​യി​​​ൽ അ​​​വ​​​ലം​​​ബി​​​ച്ചി​​​രി​​​ക്കു​​​ന്ന പൊ​​​തു​​​വാ​​​യ ത​​​ത്വ​​​ങ്ങ​​​ളാ​​​ണ് ഇ​​​വി​​​ടെ വി​​​വ​​​രി​​​ക്കു​​​ന്ന​​​ത്.

യോ​​​ഗ്യ​​​ത​​​ക​​​ൾ

കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​ക്രി​​​യ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ കീം ​​​വി​​​വ​​​ര​​​ണ പ​​​ത്രി​​​ക​​​യി​​​ലെ ക്ലോ​​​സ് 6.2ൽ ​​​പ്ര​​​സ​​​താ​​​വി​​​ച്ച നി​​​ശ്ചി​​​ത അ​​​ക്കാ​​​ദ​​​മി​​​ക് യോ​​​ഗ്യ​​​ത​​​ക്കു പു​​​റ​​​മേ അ​​​താ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി, പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​യാ​​​റാ​​​ക്കു​​​ന്ന ആ​​​റു റാ​​​ങ്ക് പ​​​ട്ടി​​​ക​​​ക​​​ളി​​​ൽ ഏ​​​തി​​​ലെ​​​ങ്കി​​​ലും ഉ​​​ൾ​​​പ്പെ​​​ട്ടി​​​രി​​​ക്ക​​​ണം.

റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ൾ

കേ​​​ര​​​ള​​​ത്തി​​​ലെ 201819 വ​​​ർ​​​ഷ​​​ത്തെ പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​യാ​​റാ​​​ക്കു​​​ന്ന​​​ത് ആ​​​റ് റാ​​​ങ്ക് ലി​​​സ്റ്റ്ക​​​ളാ​​​ണ്.

1. എ​​​ൻ​​ജി​​നി​​​യ​​​റിം​​ഗ് റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ൻ​​ജി​​നി​​​യ​​​റിം​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ മു​​​പ്പ​​​ത്തി​​​ഒ​​​ന്ന് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​വാ​​​നു​​​ള്ള ഒ​​​പ്ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കു​​​വാ​​​നു​​​ള്ള അ​​​ർ​​​ഹ​​​ത ഉ​​​ണ്ടാ​​​വു​​​ക​​​യു​​​ള്ളു.

2. ആ​​​ർ​​​ക്കി​​ടെ​​ക്ച​​​ർ
റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ർ​​​ക്കി​​ടെ​​ക്ച​​​ർ കോ​​​ള​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​വാ​​​നു​​​ള്ള ഒ​​​പ്ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കു​​​വാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളു.

3. നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യു​​​ടെ റാ​​​ങ്കി​​​ന്‍റെ​​​യും കേ​​​ര​​​ള നേ​​​റ്റി​​​വി​​​റ്റി​​​യു​​​ടേ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​യാ​​റാ​​​ക്കി ക്ര​​​മ​​​പ്പെ​​​ടു​​​ത്തു​​​ന്ന കേ​​​ര​​​ള സ്റ്റേ​​​റ്റ് റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രെ മാ​​​ത്ര​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ എംബിബിഎ​​​സ് (MM), ബിഡിസ്(MD), ബി​​​എ.​​​എം.​​​എ​​​സ്(​​​BS), ബി.​​​എ​​​ച്ച്.​​​എം.​​​എ​​​സ്(​​​BH), ബി.​​​എ​​​സ്.​​​എം.​​​എ​​​സ്(​​​BS), ബി.​​​യു.​​​എം.​​​എ​​​സ്(​​​BU) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​വാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള്ളു. ( കീം ​​​പ്രോ​​​സ്പെ​​​ക്ട​​​സി​​​ലെ ക്ലോ​​​സ് 9.7.5 ൽ ​​​നി​​​ന്ന് വ്യ​​​ത്യ​​സ്ത രീ​​​തി​​​യി​​​ലാ​​​ണ് എംബി‌ബിഎ​​​സ്, ബിഡിസ് ഒ​​​ഴി​​​കെ​​​യു​​​ള്ള നാ​​​ലു മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ൾ​​​ക്കു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റ് ത​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്).

4. നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യു​​​ടെ സ്കോ​​​റി​​​ന്‍റെ​​​യും കേ​​​ര​​​ള നേ​​​റ്റി​​​വി​​​റ്റി​​​യു​​​ടേ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​​യ്യാ​​​റാ​​​ക്കി ക്ര​​​മ​​​പ്പെ​​​ടു​​​ത്തു​​​ന്ന കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ അ​​​ലൈ​​​ഡ് റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രെ മാ​​​ത്ര​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള നാ​​​ലു മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ (ബി.​​​വി.​​​എ​​​സ്.​​​സി, ബി​​​എ​​​സ്.​​​സി അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ, ബി​​​എ​​​സ്.​​​സി ഫോ​​​റ​​​സ്ട്രി, ബി.​​​എ​​​ഫ്.​​​എ​​​സ്.​​​സി) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും ഒ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​വാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള്ളു.

5. ആ​​​യു​​​ർ​​​വേ​​​ദ കോ​​​ഴ്സി​​​ന് ത​​​യ്യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റ്, നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യു​​​ടെ റാ​​​ങ്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ത​​​യ്യാ​​​റാ​​​ക്കി​​​യ മെ​​​ഡി​​​ക്ക​​​ൽ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ സ്കോ​​​റി​​​ന്‍റെ കൂ​​​ടെ പ്ല​​​സ്ടു കോ​​​ഴ്സി​​​ന് സം​​​സ്കൃ​​​തം പ​​​ഠി​​​ച്ച​​​വ​​​ർ​​​ക്ക് എ​​​ട്ടു മാ​​​ർ​​​ക്ക് കൂ​​​ടി ചേ​​​ർ​​​ത്തു​​​കൊ​​​ണ്ട് (സം​​​സ്കൃ​​​തം പ​​​ഠി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് നീ​​​റ്റ് സ്കോ​​​ർ മാ​​​ത്രം ക​​​ണ​​​ക്കാ​​​ക്കും ) കേ​​​ര​​​ള നേ​​​റ്റി​​​വി​​​റ്റി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​​യ്യാ​​​റാ​​​ക്കി ക്ര​​​മ​​​പ്പെ​​​ടു​​​ത്തു​​​ന്നു.​​​കേ​​​ര​​​ള ആ​​​യു​​​ർ​​​വേ​​​ദ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​യു​​​ർ​​​വേ​​​ദ (BA) കോ​​​ഴ്സി​​​ലേ​​​ക്ക് ഒ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​വാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളു.

6. ഫാ​​​ർ​​​മ​​​സി റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ഒ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​വാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള്ളു .

എംബിബിഎ​​​സ് (MM), ബി.​​​ഡി.​​​സ് (MD), ബി.​​​എ.​​​എം.​​​എ​​​സ് (BS), ബി.​​​എ​​​ച്ച്.​​​എം.​​​എ​​​സ്(​​​BH), ബി.​​​എ​​​സ്.​​​എം.​​​എ​​​സ്(​​​BS), ബി.​​​യു.​​​എം.​​​എ​​​സ്(​​​BU) ഒ​​​ഴി​​​കെ​​​യു​​​ള്ള നാ​​​ലു മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് കേ​​​ര​​​ള നേ​​​റ്റി​​​വി​​​റ്റി​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​വാ​​​നാ​​​യി നീ​​​റ്റ് പ​​​രി​​​ക്ഷ​​​യി​​​ൽ ഇ​​​രു​​​പ​​​ത് മാ​​​ർ​​​ക്കി​​​ന് മു​​​ക​​​ളി​​​ൽ (പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് മി​​​നി​​​മം മാ​​​ർ​​​ക്ക് നി​​​ബ​​​ന്ധ​​​ന​​​യി​​​ല്ല) ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ക​​​യും അ​​​തോ​​​ടൊ​​​പ്പം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് യ​​​ഥാ​​​സ​​​മ​​​യം അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രു​​​ടെ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യാ​​​ണ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
എ​​​ൻ​​ജി​​​നീ​​​യ​​​റി​​​ങ്ങ്, ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ൾ ഒ​​​ഴി​​​കെ മ​​​റ്റെ​​​ല്ലാ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും കേ​​​ര​​​ള സ്റ്റേ​​​റ്റ് റാ​​​ങ്ക് പ​​​ട്ടി​​​ക ത​​​യ്യാ​​​റാ​​​ക്കു​​​വാ​​​ൻ , പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള രേ​​​ഖ​​​ക​​​ൾ യ​​​ഥാ​​​സ​​​മ​​​യം സ​​​മ​​​ർ​​​പ്പി​​​ച്ച് അ​​​താ​​​ത് റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​ക്രീ​​​യ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളു.

സം​​​വ​​​ര​​​ണ ത​​​ത്വം

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധ​​​ീകരിക്കുന്ന റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രെ, അ​​​വ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​ന്‍റേ​​​യും, നോ​​​ൺ ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​ന്‍റേ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​നു​​​വ​​​ദി​​​ച്ചു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ്ര​​​സി​​​ദ്ധ​​​ീകരി ക്കുന്ന പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രെ വി​​​വ​​​ര​​​ണ പ​​​ത്രി​​​ക​​​യി​​​ലെ ക്ലോ​​​സ് 4.1.5 നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ പ്ര​​​കാ​​​രം സം​​​വ​​​ര​​​ണ ത​​​ത്വം(60 ശ​​​ത​​​മാ​​​നം സ്റ്റേ​​​റ്റ് മെ​​​റി​​​റ്റ്,30 ശ​​​ത​​​മാ​​​നം എ​​​സ്.​​​ഇ.​​​ബി.​​​സി, 8 ശ​​​ത​​​മാ​​​നം എ​​​സ്.​​​സി, 2 ശ​​​ത​​​മാ​​​നം എ​​​സ്ടി ) അ​​​നു​​​സ​​​രി​​​ച്ച് പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​വാ​​​ൻ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​താ​​​ണ്.​​​ഇ​​​തി​​​നു പു​​​റ​​​മെ ക്ലോ​​​സ് 5.2ൽ ​​​വി​​​വ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന പ്ര​​​കാ​​​രം നി​​​ശ്ചി​​​ത സ​​​ർ​​​ക്കാ​​​ർ/​​​എ​​​യി​​​ഡ​​​ഡ് കോ​​​ള​​ജു​​​ക​​​ളി​​​ൽ വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് സ്പെ​​​ഷ​​​ൽ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ (PD​​​അം​​​ഗ പ​​​രി​​​മി​​​ത​​​ർ, XS​​​എ​​​ക്സ് സ​​​ർ​​​വീ​​​സ്, SP​​​സ്പോ​​​ർ​​​ട്ട​​​സ്, CCഎ​​​ൻ.​​​സി.​​​സി തു​​​ട​​​ങ്ങി​​​യ​​​വ ) സീ​​​റ്റു​​​ക​​​ളും നി​​​ല​​​വി​​​ലു​​​ണ്ട്. സ്പെ​​​ഷ​​​ൽ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​നാ​​​യി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രെ അ​​​താ​​​തു കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യി​​​രി​​​ക്കും.

അ​​​ങ്ങ​​​നെ​​​യു​​​ള്ള​​​വ​​​ർ, പ്രോ​​​സ്പെ​​​ക്ട​​​സി​​​ലെ അ​​​നു​​​ബ​​​ന്ധം ര​​​ണ്ട് (2)എ ​​​മു​​​ത​​​ൽ ഏ​​​ഴ് (4) വ​​​രെ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന, സ്പെ​​​ഷ​​​ൽ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ സീ​​​റ്റു​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ള്ള കോ​​​ളേ​​​ജു​​​ക​​​ളി​​​ലെ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ഒ​​​പ്ഷ​​​ൻ ന​​​ൽ​​​കി​​​യാ​​​ൽ മാ​​​ത്ര​​​മേ അ​​​വ​​​രെ സ്പെ​​​ഷ​​​ൽ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ക്വാ​​​ട്ട​​​യി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​ള്ളു. സ്പെ​​​ഷ​​​ൽ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ക്വാ​​​ട്ട​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പ്രോ​​​സ്പെ​​​ക്ട​​​സി​​​ലെ അ​​​നു​​​ബ​​​ന്ധം ര​​​ണ്ട് (2)എ ​​​മു​​​ത​​​ൽ ഏ​​​ഴ് (4) വ​​​രെ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത് ശ്ര​​​ദ്ധി​​​ക്കു​​​ക.

ഒ​​​പ്ഷ​​​നു​​​ക​​​ൾ

വി​​​ദ്യാ​​​ർ​​​ഥിക​​​ൾ പ​​​ഠി​​​ക്കു​​​വാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന കോ​​​ഴ്സു​​​ക​​​ളും കോ​​​ളേ​​​ജു​​​ക​​​ളും മു​​​ൻ​​​ഗ​​​ണ​​​ന​​​പ്ര​​​കാ​​​രം അ​​​വ​​​ർ സ്വ​​​യം ഓ​​​ൺ​​​ലൈ​​​നാ​​​യി ക്ര​​​മ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ് ഒ​​​പ്ഷ​​​നു​​​ക​​​ൾ.

കോ​​​ള​​​ജു​​​ക​​​ൾ, സീ​​​റ്റു​​​ക​​​ൾ, ഫീ​​​സ്

അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​ക്രീ​​​യ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന കോ​​​ളജു​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ കോ​​​ളേ​​​ജു​​​ക​​​ൾ (G), ​​​സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത സ്വാ​​​ശ്ര​​​യ കോ​​​ളേ​​​ജു​​​ക​​​ൾ(​​​N) , സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ കോ​​​ളേ​​​ജു​​​ക​​​ൾ (S) ​​​എ​​​ന്നീ രീ​​​തി​​​യി​​​ലും അ​​​വ​​​യി​​​ലെ വി​​​വി​​​ധ ത​​​രം സീ​​​റ്റു​​​ക​​​ൾ, സ​​​ർ​​​ക്കാ​​​ർ സീ​​​റ്റ് (G), ​​​മാ​​​നേ​​​ജ്മെ​​​ന്‍റ് സീ​​​റ​​​റ്(​​​MG), (ഈ ​​​വ​​​ർ​​​ഷം എം​​​ബിബി​​​എ​​​സ്, ബി​​​ഡിസ് കോ​​​ഴ്സു​​​ക​​​ളി​​​ൽ എ​​​ൻആ​​​ർ​​​ഐ സീ​​​റ്റ്, ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ സീ​​​റ്റ്) തു​​​ട​​​ങ്ങി​​​യ​​​വ​​​യും, അ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള വ്യ​​​ത്യ​​​സ്ഥ രീ​​​തി​​​യി​​​ലു​​​ള്ള ഫീ​​​സ്, തി​​​ര​​​കെ ല​​​ഭി​​​ക്കു​​​ന്ന പ​​​ലി​​​ശ ര​​​ഹി​​​ത നി​​​ക്ഷേ​​​പം എ​​​ന്നി​​​വ​​​യും ഉ​​​ണ്ടാ​​​കു​​​ന്ന​​​താ​​​ണ്.​​​ ഇ​​​തെ​​​ല്ലാം മ​​​നസിലാ​​​ക്കി വേ​​​ണം വി​​​ദ്യാ​​​ർ​​​ഥിക​​​ൾ അ​​​വ​​​ർ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന കോ​​​ഴ്സു​​​ക​​​ളും കോ​​​ളജു​​​ക​​​ളും തി​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട​​​ത്. സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ആ​​​കെ​​​യു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ൽ, അ​​​ഖി​​​ലേ​​​ന്ത്യാ ക്വോട്ട, സ​​​ർ​​​ക്കാ​​​റി​​​ന്‍റെ നോ​​​മി​​​നി ക്വോട്ട, അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്കു​​​ള്ള ക്വോട്ട, സ്പെ​​​ഷ​​​ൽറി​​​സ​​​ർ​​​വേ​​​ഷ​​​ൻ ക്വോ​​​ട്ട, എ​​​യ്ഡ​​​ഡ് കോ​​​ളജു​​​ക​​​ളി​​​ലെ പ​​​തി​​​ന​​​ഞ്ച് ശ​​​ത​​​മാ​​​നം വ​​​രു​​​ന്ന മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വോട്ട എ​​​ന്നി​​​വ ഒ​​​ഴി​​​വാ​​​ക്കി ബാ​​​ക്കി​​​യു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് സം​​​വ​​​ര​​​ണ ത​​​ത്വം ബാ​​​ധ​​​ക​​​മാ​​​ക്കി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന​​​ത്.​​​ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത സ്വാ​​​ശ്ര​​​യ പ്രഫ​​​ഷ​​​ന​​​ൽ കോ​​​ളജു​​​ക​​​ളി​​​ലെ ഏ​​​താ​​​ണ്ട് മു​​​ഴു​​​വ​​​ൻ സീ​​​റ്റു​​​ക​​​ളി​​​ലും, സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ കോ​​​ളജു​​​ക​​​ളി​​​ലെ (മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ ഒ​​​ഴി​​​കെ) അ​​​ൻ​​​പ​​​തു ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ലും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന​​​ത്.

ഈ ​​​വ​​​ർ​​​ഷം, കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോളജു​​​ക​​​ളി​​​ലേ​​​യും എംബി​​​ബിഎ​​​സ്, ബിഡിഎസ് കോ​​​ഴ്സു​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ സീ​​​റ്റു​​​ക​​​ൾ​​​ക്ക് പു​​​റ​​​മേ, എ​​​ൻആ​​​ർഐ, ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ സീ​​​റ്റുക​​​ൾ എ​​​ന്നി​​​വ​​​യി​​​ലേ​​​ക്കും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​ക്രീ​​​യ​​​യി​​​ൽ​​​ക്കൂ​​​ടി ഏ​​​കീ​​​കൃ​​​ത കൗ​​​ൺസലിംഗ് ന​​​ട​​​ത്തു​​​ന്ന​​​താ​​​യി​​​രി​​​ക്കും. ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​താ​​​തു മാ​​​നേ​​​ജു​​​മെ​​​ന്‍റു​​​ക​​​ൾ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​രി​​​ൽ നി​​​ന്ന് വാ​​​ങ്ങി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. എ​​​ൻആ​​​ർ​​​ഐ സീ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സിദ്ധീകരിച്ച രീ​​​തി​​​യി​​​ലു​​​ള്ള അ​​​ഞ്ച് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ (സ്പോ​​​ൺ​​​സ​​​റും വി​​​ദ്യാ​​​ർ​​​ഥി​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം തെ​​​ളി​​​യി​​​ക്കു​​​ന്ന റ​​​വ​​​ന്യൂ അ​​​ധി​​​കാ​​​രി​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, എം​​​ബ​​​സി സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ഓ​​​വ​​​ർ​​​സീ​​​സ് എം​​​പ്ലോ​​​യ്മെ​​​ന്‍റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, വി​​​സ പ​​​തി​​​പ്പി​​​ച്ച് എം​​​ബ​​​സി സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ സ്പോ​​​ൺ​​​സ​​​റു​​​ടെ പാ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പ്, വി​​​ദ്യാ​​​ർ​​​ഥിയെ സ്പോ​​​ൺ​​​സ​​​ർ ചെ​​​യ്യു​​​ന്ന​​​താ​​​യു​​​ള്ള സ്പോ​​​ൺ​​​സ​​​റു​​​ടെ സ​​​മ്മ​​​ത​​​പ​​​ത്രം, സ്പോ​​​ൺ​​​സ​​​ർ ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ൻ/​​​ഒസിഐ/​​​പി​​​ഐ​​​ഒ ആ​​​ണെ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ) യ​​​ഥാ​​​സ​​​മ​​​യം സ​​​മ​​​ർ​​​പ്പി​​​ച്ച് അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ടാ​​​ക​​​ണം. ന്യൂ​​​ന​​​പ​​​ക്ഷ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​ടെ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോളജു​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോ​​​ളജു​​​ക​​​ളി​​​ലേ​​​യും എ​​​ൺ​​​പ​​​ത്തി അ​​​ഞ്ച് ശ​​​ത​​​മാ​​​നം സീ​​​റ്റും കേ​​​ര​​​ള​​​ത്തി​​​ലെ സം​​​വ​​​ര​​​ണ ത​​​ത്വം അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.


ന്യൂ​​​ന​​​പ​​​ക്ഷ മാ​​​നേ​​​ജു​​​മെ​​​ന്‍റു​​​ക​​​ളു​​​ടെ മെ​​​ഡി​​​ക്ക​​​ൽ, ഡെ​​​ന്‍റ​​​ൽ കോള​​​ജു​​​ക​​​ളി​​​ലെ ക​​​മ്യൂണി​​​റ്റി സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും, എ​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ, ഡെ​​​ന്‍റ​​​ൽ കോ​​​ളജു​​​ക​​​ളി​​​ലേ​​​യും എ​​​ൻ​​​ആ​​​ർഐ ക്വോ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രു​​​ടെ ലി​​​സ്റ്റും, കാ​​​റ്റ​​​ഗ​​​റി​​​യും വി​​​ദ്യാ​​​ർ​​​ഥിക​​​ൾ യ​​​ഥാ​​​സ​​​മ​​​യം സ​​​മ​​​ർ​​​പ്പി​​​ച്ച രേ​​​ഖ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ, പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ന്നാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ക. കാ​​​റ്റ​​​ഗ​​​റി പ​​​ട്ടി​​​ക​​​യെ​​​കുറി​​​ച്ച് ആ​​​ക്ഷേ​​​പം ഉ​​​ന്ന​​​യി​​​ക്കു​​​വാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.

2018 വ​​​​ർ​​​​ഷ​​​​ത്തെ ഫീ​​​​സ്

സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ/​​​​ഡെ​​​​ന്‍റ​​​​ൽ കോ​​​​ളേ​​​​ജു​​​​ക​​​​ളി​​​​ലെ 2018 വ​​​​ർ​​​​ഷ​​​​ത്തെ ഫീ​​​​സ്, ഫീ ​​​​റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​റ്റി നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തു പ്ര​​​​കാ​​​​രം എം​​​​ബി​​​​ബി​​​​എ​​​​സ് കോ​​​​ഴ്സി​​​​ന് എ​​​​ൺ​​​​പ​​​​ത്തി​​​​അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം സീ​​​​റ്റി​​​​ലും 53,20,00 രൂ​​​​പ മു​​​​ത​​​​ൽ 65,38,60 രൂ​​​​പ വ​​​​രെ നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഫീ​​​​സ് 56,00,00 രൂ​​​​പ​​​​നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള പ​​​​തി​​​​ന​​​​ഞ്ചു മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ളജു​​​​ക​​​​ളു​​​​ണ്ട്. പ​​​​തി​​​​ന​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം എ​​​​ൻ​​​​ആ​​​​ർ​​​​ഐ സീ​​​​റ്റു​​​​ക​​​​ളി​​​​ലെ ഫീ​​​​സ് ഇ​​​​രു​​​​പ​​​​തു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​മാ​​​​ണ്. ബി​​​​ഡി​​​​എ​​​​സ് കോ​​​​ഴ്സി​​​​ന് എ​​​​ൺ​​​​പ​​​​ത്തി​​​​അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം സീ​​​​റ്റി​​​​ലും 30,45,00 രൂ​​​​പ​​​​യും പ​​​​തി​​​​ന​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം എ​​​​ൻ​​​​ആ​​​​ർ​​​​ഐ സീ​​​​റ്റു​​​​ക​​​​ളി​​​​ലെ ഫീ​​​​സ് ആ​​​​റു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​മാ​​​​ണ്.​​​​സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ, ഡെ​​​​ന്‍റ​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ ഫീ​​​​സ് യ​​​​ഥാ​​​​ക്ര​​​​മം 25,000 രൂ​​​​പ​​​​യും 23,000 രൂ​​​​പ​​​​യാ​​​​ണ്.​​​​ പ​​​​രി​​​​യാ​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോള​​​​ജു​​​​ക​​​​ളി​​​​ലെ എ​​​​ൺ​​​​പ​​​​ത്തി​​​​അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം സീ​​​​റ്റി​​​​ൽ ഫീ​​​​സ് 5,600,00 രൂ​​​​പ​​​​യും എ​​​​ൻ​​​​ആ​​​​ർ​​​​ഐ സീ​​​​റ്റു​​​​ക​​​​ളി​​​​ലെ ഫീ​​​​സ് ഇ​​​​രു​​​​പ​​​​തു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​മാ​​​​യി നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ആ​​​​യു​​​​ർ​​​​വേ​​​​ദ കോ​​​​ഴ്സി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ 12000 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ സ്വാ​​​​ശ്ര​​​​യ കോ​​​​ളേ​​​​ജു​​​​ക​​​​ളി​​​​ൽ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം 75000 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ഫീ​​​​സ്.
എ​​​​ൻജിനി​​​​യ​​​​റി​​​ംഗ് കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കും മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​നു​​​​ബ​​​​ന്ധ കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കും ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ ഫീ​​​​സ് നി​​​​ല​​​​വാ​​​​രം തു​​​​ട​​​​രാ​​​​നാ​​​​ണ് സാ​​​​ദ്ധ്യ​​​​ത. സ​​​​ർ​​​​ക്കാ​​​​ർ എൻജിനിയറിംഗ് കോ​​​​ളജു​​​​ക​​​​ളി​​​​ൽ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ ഫീ​​​​സ് 8225 ആ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്രി​​​​ത എൻജിനിയറിംഗ് കോ​​​​ളേ​​​​ജു​​​​ക​​​​ളി​​​​ൽ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് സീ​​​​റ്റി​​​​ൽ 35000 രൂ​​​​പ​​​​യും മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സീ​​​​റ്റി​​​​ൽ 65000 രൂ​​​​പ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ എ​​​​ൻജിനിയറിംഗ് കോ​​​​ളേ​​​​ജു​​​​ക​​​​ളി​​​​ലെ ഫീ​​​​സ് 50000 രൂ​​​​പ മു​​​​ത​​​​ൽ 75000 രൂ​​​​പ​​​​വ​​​​രെ ആ​​​​യി​​​​രു​​​​ന്നു. സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ ആ​​​​ർ​​​​ക്കി​​​​ടെക്ച​​​​ർ കോള​​​​ജു​​​​ക​​​​ളി​​​​ലെ ഫീ​​​​സ് 85000 രൂ​​​​പ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

ഫാ​​​​ർ​​​​മ​​​​സി കോ​​​​ഴ്സി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ള​​​​ജി​​​​ൽ 15000 രൂ​​​​പ​​​​യും സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ കോ​​​​ളജു​​​​ക​​​​ളി​​​​ൽ 85000 രൂ​​​​പ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

സീ​​​​റ്റു​​​​ക​​​​ൾ

ഏ​​​​താ​​​​നും മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ളജു​​​​ക​​​​ൾ​​​​ക്ക് അം​​​​ഗീ​​​​കാ​​​​രം ന​​​​ഷ്ട​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എംബിബി​​​​എ​​​​സി​​​​ന് ഏ​​​​ക​​​​ദേ​​​​ശം 2600 സീ​​​​റ്റുക​​​​ൾ മാ​​​​ത്ര​​​​മേ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ്ര​​​​തീ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തു​​​​ള്ളു. എ​​​​ൻജിനിയ റിംഗി​​​ന് എ​​​​ട്ട് സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ കോ​​​​ളേ​​​​ജു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​നം ഉ​​​​ണ്ടാ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ 107 സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ എ​​​​ൻജിനിയറിംഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലാ​​​​യി പ​​​​ത്തൊ​​​​ൻ​​​​പ​​​​തി​​​​നാ​​​​യി​​​​രം സീ​​​​റ്റും സ​​​​ർ​​​​ക്കാ​​​​ർ, സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്രി​​​​ത എ​​​​ൻജിനിയറിംഗ് കോ​​​​ളേ​​​​ജു​​​​ക​​​​ളി​​​​ലാ​​​​യി പ​​​​ന്ത്ര​​​​ണ്ടാ​​​​യി​​​​രം സീ​​​​റ്റു​​​​ക​​​​ളും അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​നാ​​​​യി പ്ര​​​​തീ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.

സ​​​​മ​​​​യ​​​​പ​​​​രി​​​​ധി

പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സ​​​​മ​​​​യ​​​​ക്ര​​​​മ​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ന​​​​ൽ​​​​കു​​​​ന്ന ഒ​​​​പ്ഷ​​​​നു​​​​ക​​​​ൾ മാ​​​​ത്ര​​​​മേ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​നാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യു​​​​ള്ളു. സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​ക്കു ശേ​​​​ഷം ഒ​​​​ാപ്ഷ​​​​നു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​വാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യി​​​​ല്ല. ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന കോ​​​​ഴ്സ്കോ​​​​ളേ​​​​ജു​​​​ക​​​​ളി​​​​ലേ​​​​ക്ക് പി​​​​ന്നി​​​​ടു​​​​ള്ള ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ പു​​​​തി​​​​യ​​​​താ​​​​യി ഒാ​​​​പ്ഷ​​​​നു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​വാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യി​​​​ല്ല.

ട്ര​​​​യ​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ്

വി​​​​ദ്യാ​​​​ർ​​​​ത​​​​ഥി​​​​ക​​​​ളു​​​​ടെ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് സാ​​​​ദ്ധ്യ​​​​ത​​​​ക​​​​ൾ മ​​​​ന​​​​സ്സി​​​​ലാ​​​​ക്കി ഒ​​​​പ്ഷ​​​​നു​​​​ക​​​​ൾ ക്ര​​​​മ​​​​പ്പെ​​​​ടു​​​​ത്തു​​​​വാ​​​​ൻ സൌ​​​​ക​​​​ര്യ​​​​പ്പെ​​​​ടു​​​​ന്ന​​​​വി​​​​ധ​​​​മാ​​​​ണ് ട്ര​​​​യ​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്. ഒ​​​​പ്ഷ​​​​നു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​വാ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​ക്കു മു​​​​ൻ​​​​പ് ട്ര​​​​യ​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ന​​​​ട​​​​ത്തും.​​​​അ​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് ഒ​​​​പ്ഷ​​​​നു​​​​ക​​​​ൾ പു​​​​ന​​​​ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​കും.

അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ്

വി​​​​ദ്യാ​​​​ർ​​​​ഥിക​​​​ൾ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഒ​​​​ാപ്ഷ​​​​നു​​​​ക​​​​ൾ അ​​​​വ​​​​രു​​​​ടെ റാ​​​​ങ്കി​​​​ന്‍റേ​​​​യും കാ​​​​റ്റ​​​​ഗ​​​​റി​​​​യു​​​​ടേ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ന​​​​ൽ​​​​കു​​​​ന്ന​​​​ത്.​​​​ഒ​​​​രു വി​​​​ദ്യാ​​​​ർ​​​​ഥി ന​​​​ൽ​​​​കി​​​​യ ആ​​​​ദ്യ​​​​ത്തെ (ഹ​​​​യ​​​​ർ) ഒ​​​​ാപ്ഷ​​​​ൻ മെ​​​​റി​​​​റ്റ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ന​​​​ൽ​​​​കു​​​​വാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ, ഏ​​​​തെ​​​​ങ്കി​​​​ലും കാ​​​​റ്റ​​​​ഗ​​​​റി​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥിയാ​​​​ണെ​​​​ങ്കി​​​​ൽ, ആ ​​​​വി​​​​ദ്യാ​​​​ർ​​​​ഥിയു​​​​ടെ സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി മെ​​​​റി​​​​റ്റ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ന​​​​ൽ​​​​കു​​​​വാ​​​​ൻശ്ര​​​​മി​​​​ക്കു​​​​ന്നു. എ​​​​ന്നി​​​​ട്ടും അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ര​​​​ണ്ട് എ​​​​ന്ന് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഒ​​​​ാപ്ഷ​​​​ൻ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ്ര​​​​ക്രിയ തു​​​​ട​​​​രു​​​​ന്നു.​​​​ആ​​​​ദ്യം എ​​​​ല്ലാ വി​​​​ദ്യാ​​​​ർ​​​​ഥിക​​​​ളു​​​​ടേ​​​​യും ഹ​​​​യ​​​​ർ ഒ​​​​ാപ്ഷ​​​​നു​​​​ക​​​​ൾ മെ​​​​റി​​​​റ്റ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ന​​​​ൽ​​​​കു​​​​വാ​​​​നാ​​​​ണ് കേ​​​​ന്ദ്രീ​​​​കൃ​​​​ത അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ്ര​​​​കക്രിയ​​​​യി​​​​ൽ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്. ഏ​​​​തെ​​​​ങ്കി​​​​ലും കോ​​​​ഴ്സ്കോള​​​​ജി​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ചാ​​​​ൽ, അ​​​​തി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള ഹ​​​​യ​​​​ർ ഒ​​​​ാപ്ഷ​​​​നു​​​​ക​​​​ൾ മാ​​​​ത്ര​​​​മേ പീ​​​​ന്നീ​​​​ടു​​​​ള്ള അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ്ക​​​​ളി​​​​ൽ ക​​​​ൺ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യു​​​​ള്ളു.​​​​അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച കോ​​​​ഴ്സ്,കോ​​​​ളേ​​​​ജ്,ഫീ​​​​സ്,റാ​​​​ങ്ക്,കാ​​​​റ്റ​​​​ഗ​​​​റി എ​​​​ന്നീ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് മെ​​​​മ്മൊ പ്ര​​​​വേ​​​​ശ​​​​ന​​​​സ​​​​മ​​​​യ​​​​ത്ത് ഹാ​​​​ജ​​​​രാ​​​​ക്കു​​​​വാ​​​​ൻ കാ​​​​ൻ​​​​ഡി​​​​ഡേ​​​​റ്റ് പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ നി​​​​ന്ന് പ്രി​​​​ന്‍റ് ചെ​​​​യ്തെ​​​​ടു​​​​ക്ക​​​​ണം.

ഫീ ​​​​ക​​​​ൺ​​​​സെ​​​​ഷ​​​​ൻ, ട്യൂ​​​​ഷ​​​​ൻ ഫീ ​​​​വേ​​​​വ​​​​ർ സ്കീം

​​​​ഫീ ആ​​​​നു​​​​കൂ​​​​ല്യങ്ങ​​​​ൾ 2018 വ​​​​ർ​​​​ഷ​​​​ത്തെ എ​​​​ല്ലാ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റും അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​തി​​​​നു ശേ​​​​ഷം മാ​​​​ത്രം ല​​​​ഭി​​​​ക്കു​​​​ക​​​​യു​​​​ള്ളു. ഫീ ​​​​ ആ​​​​നു​​​​കൂ​​​​ല്യങ്ങ​​​​ൾ ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​വ​​​​ർ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ അ​​​​താ​​​​തു കോ​​​​ഴ്സു​​​​ക​​​​ളു​​​​ടെ മു​​​​ഴു​​​​വ​​​​ൻ ഫീ​​​​സും അ​​​​ട​​​​ക്കേ​​​​ണ്ടി​​​​വ​​​​രും.

2017 വ​​​​ർ​​​​ഷ​​​​ത്തെ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ന്‍റെ റാ​​​​ങ്ക് നി​​​​ല​​​​വാ​​​​രം

ക​​​​ഴി​​​​ഞ്ഞ (2017) വ​​​​ർ​​​​ഷം സം​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​ത്തി​​​​യ ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന റാ​​​​ങ്ക് നി​​​​ല​​​​വാ​​​​രം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ഷ്ട​​​​പെ​​​​ട്ട കോ​​​​ഴ്സു​​​​ക​​​​ളു​​​​ടെ ല​​​​ഭ്യ​​​​ത മ​​​​ന​​​​സിലാ​​​​ക്കി ഒ​​​​പ്ഷ​​​​നു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​വാ​​​​ൻ ഉ​​​​പ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. എംബി ബിഎ​​​​സ് കോ​​​​ഴ്സി​​​​ന് ജ​​​​ന​​​​റ​​​​ൽ മെ​​​​റി​​​​റ്റി​​​​ൽ (എ​​​​സ്എം) സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ നീ​​​​റ​​​​റ് പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ 99.5435 (കീം ​​​​റാ​​​​ങ്ക് 846) വ​​​​രേ​​​​യും, സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ നീ​​​​റ​​​​റ് പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ 97.8684 ( കീം ​​​​റാ​​​​ങ്ക് 3362 ) വ​​​​രേ​​​​യും അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച​​​​പ്പോ​​​​ൾ ബി.​​​​ഡി.​​​​എ​​​​സ് കോ​​​​ഴ്സി​​​​ന് ജ​​​​ന​​​​റ​​​​ൽ മെ​​​​റി​​​​റ്റി​​​​േ‌SM) സ​​​​ർ​​​​ക്കാ​​​​ർ ഡെ​​​​ന്‍റ​​​​ൽ കോ​​​​ളേ​​​​ജി​​​​ൽ നീ​​​റ്റ് പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ 98.0603 (കീം ​​​​റാ​​​​ങ്ക് 3101) വ​​​​രേ​​​​യും, സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ ഡെ​​​​ന്‍റ​​​​ൽ കോ​​​​ളജു​​​​ക​​​​ളി​​​​ൽ നീ​​​​റ​​​​റ് പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ 92.4711 ( കീം ​​​​റാ​​​​ങ്ക് 9863 ) വ​​​​രേ​​​​യും അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​നു​​​​ബ​​​​ന്ധ കോ​​​​ഴ്സു​​​​ക​​​​ളി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ ബി.​​​​എ​​​​സ്.​​​​സി വെ​​​​റ്റി​​​​ന​​​​റി സ​​​​ൻ​​​​സി​​​​ന്(​​​​AV) മി​​​​ക​​​​ച്ച കീം ​​​​മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​ലൈ​​​​ഡ് റാ​​​​ങ്കാ​​​​യ 3784 വ​​​​രെ (നീ​​​​റ്റ് പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ 97.5823) ജ​​​​ന​​​​റ​​​​ൽ മെ​​​​റി​​​​റ്റി​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച​​​​പ്പോ​​​​ൾ മ​​​​റ്റു കോ​​​​ഴ്സു​​​​ക​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം ബി.​​​​എ​​​​സ്.​​​​സി അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ കോ​​​​ഴ്സി​​​​ന് കീം ​​​​റാ​​​​ങ്കാ​​​​യ 4054 വ​​​​രെ (നീ​​​​റ്റ് പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ 97.3641), (ബി​​​​എ​​​​എം​​​​എ​​​​സ്) ആ​​​​യു​​​​ർ​​​​വേ​​​​ദ കോ​​​​ഴ്സി​​​​ന് കീം ​​​​റാ​​​​ങ്കാ​​​​യ 5004 വ​​​​രെ ( നീറ്റ്് പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ 96.6358), ബിഎ​​​​സ്‌സി ഫോ​​​​റ​​​​സ്ട്രി കോ​​​​ഴ്സി​​​​ന് കീം ​​​​റാ​​​​ങ്കാ​​​​യ 5982 വ​​​​രെ ( നീ​​​​റ്റ് പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ 95.89 74), ബി.​​​​എ​​​​സ്‌സി ഫി​​​​ഷ​​​​റീ​​​​സ് കോ​​​​ഴ്സി​​​​ന് കീം ​​​​റാ​​​​ങ്കാ​​​​യ 6867 വ​​​​രേ​​​​യും (നീറ്റ് പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ 95.1785), ബി​​​​എ​​​​ച്ച്എം​​​​എ​​​​സ് കോ​​​​ഴ്സി​​​​ന് കീം ​​​​റാ​​​​ങ്കാ​​​​യ 7054 വ​​​​രേ​​​​യും ( നീറ്റ് പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ 95.024 9) അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

എൻജിനിയറിംഗ് സ്ട്രീ​​​​മി​​​​ൽ ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ കോ​​​​ഴ്സി​​​​ന് ജ​​​​ന​​​​റ​​​​ൽ മെ​​​​റി​​​​റ്റി​​​​ൽ, സ​​​​ർ​​​​ക്കാ​​​​ർ കോള​​​​ജി​​​​ൽ ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ റാ​​​​ങ്ക് 266 വ​​​​രേ​​​​യും, സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ കോള​​​​ജു​​​​ക​​​​ളി​​​​ൽ 2384 വ​​​​രേ​​​​യും അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.​​​​ മ​​​​റ്റ് പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട എൻ ജിനിയറിംഗ് കോ​​​​ഴ്സു​​​​ക​​​​ളു​​​​ക​​​​ളാ​​​​യ സി​​​​വി​​​​ൽ എ​​​​ൻജിനി യറിംഗ് (CE), മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻജിനിയറിംഗ് (ME), അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​റ​​​​ൽ എ​​​​ൻജിനിയ റിംഗ് (AG), ക​​​​ംപ്യൂട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് (CS), ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ൽ ആൻഡ് ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ് എ​​​​ഞ്ചി​​​​നീ​​​​യ​​​​റി​​​​ങ്ങ് ( EE) , ഡ​​​​യ​​​​റി ടെ​​​​ക്നോ​​​​ള​​​​ജി (DS), ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ് ആൻഡ് ക​​​​മ്യൂണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ൻജിനിയറിംഗ് (EC ) എ​​​​ന്നീ കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്ക് ജ​​​​ന​​​​റ​​​​ൽ മെ​​​​റി​​​​റ്റി​​​​ൽ യ​​​​ഥാ​​​​ക്ര​​​​മം 6585, 7738, 7925, 8685, 11714, 13810, 16629 എ​​​​ന്നീ റാ​​​​ങ്കു​​​​ക​​​​ൾ വ​​​​രേ​​​​യും സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഡോ.‌എ​​​സ്. സ​​​ന്തോ​​​ഷ് ,പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ മു​​​ൻ ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.